വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ അഞ്ച് ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി; പിടിച്ചെടുത്തത് മലപ്പുറത്ത് കടത്താന്‍ ശ്രമിക്കുന്നതിനിടെ...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പാന്‍ മസാല ഉല്പന്നങ്ങള്‍ പിടികൂടി. മുത്ത ങ്ങയിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ചാണ് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്. മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജ്ജു ടിഎം, എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘ മാണ് പിടികൂടിയത്.

Pan masala

<strong>ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ!!</strong>ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ!!

പ്ലാസ്റ്റിക്ചാക്കുകളില്‍ നിറച്ച് മിനിലോറിയിലെ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിയിലായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍. ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം ഇതിന് വില വരും. മൈസൂരില്‍ നിന്നും മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതായിരുന്നു ഹാ ന്‍സ്. വയനാട് സ്വദേശികളായ യൂസഫ്, അജാസ് എന്നിവരുടെ പേരില്‍ എക്‌സൈസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം അമ്പലവയലില്‍ നിന്നും പാന്‍മസാലകള്‍ പിടിച്ചെടുത്തിരുന്നു.

Wayanad
English summary
Pan masala seized in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X