വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ റോഡിനെ കൊണ്ട് തോറ്റു, എത്ര പറഞ്ഞിട്ടും നന്നാക്കുന്നില്ല; നാട്ടുകാര്‍ ചെയ്തത് കണ്ടോ?

Google Oneindia Malayalam News

പനമരം: നാട്ടിലാകെ റോഡുകളുടെ ശോചനീയാവസ്ഥയാണ് പ്രശ്‌നം. എന്തൊക്കെ ചെയ്തിട്ടും റോഡ് നന്നാവുന്നില്ല. പലരും കുഴിയില്‍ വീണ് ആശുപത്രിയിലാവുന്ന അവസ്ഥ വരെയുണ്ടായി. എന്നിട്ടും സര്‍ക്കാര്‍ പഠിച്ചില്ല. ഇങ്ങനൊരു അവസ്ഥയിലാണ് പനമരത്തെ നാട്ടുകാര്‍. റോഡുകളുടെ അവസ്ഥ പറഞ്ഞറയിക്കാനാവാത്തത്ര ദുരിതമയമാണ്.

ആര് പോയാലും അപകടം ഉറപ്പ് എന്ന നില്‍പ്പിലാണ്. എന്നാല്‍ പറഞ്ഞ് കേള്‍ക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നല്ല അസ്സല് പണിയും അവര്‍ തന്നു. റോഡിന് റീത്ത് വെച്ചാണ് ഇവര്‍ പ്രതിഷേധം. പനമരത്തെ റോഡ് അകാലചരമം അടഞ്ഞുവെന്നാണ് ഇവര്‍ പരിഹസിക്കുന്നത്.

1

ചെറിയ പാലത്തിന്റെയും സംസ്ഥാന പാതയുള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം പനമരം പൊളിഞ്ഞ് നില്‍ക്കുകയാണ്. ഇങ്ങനെ കുണ്ടും കുഴിയും നിറഞ്ഞാല്‍ ഏതിലൂടെ സഞ്ചരിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കന്നത്. ദീര്‍ഘകാലമായി ഇവര്‍ ആവശ്യപ്പെടുന്നതാണ് റോഡുകള്‍ നന്നാക്കാന്‍.

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

എന്നാല്‍ യാതൊരു നടപടിയും പൊതുമരാമത്ത് വകുപ്പില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടായിട്ടുള്ളത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ പാലം. ഇതിന്റെ തൂണുകളും കൈവരികളും തകര്‍ന്ന് അപകടാവസ്ഥയിലാണ്. ഇതറിഞ്ഞ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അടക്കം സ്ഥലം സന്ദര്‍ശിച്ചതാണ്.

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

പാലം പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് പറഞ്ഞതാണ് മന്ത്രി അടക്കമുള്ളവര്‍. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പനമരം ബീനാച്ചി റോഡിന്റെ പ്രവൃത്തി ഇതുവരെയായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല.

പുതിയ പദ്ധതികളൊന്നും ഇതുവരെ വന്നിട്ടുമില്ല, അതുപോലെ പഴയ റോഡുകളൊന്നും മാറ്റാന്‍ അധികൃതരോ സര്‍ക്കാരോ ശ്രമിച്ചിട്ടുമില്ല. ഇതാണ് പ്രതിഷേധത്തിന് ഇറങ്ങാന്‍ പൗരസമിതിയെ പ്രേരിപ്പിച്ചത്. സമരം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാലെങ്കിലും റോഡുകളുടെ ശോചനീയാവസ്ഥയില്‍ മാറ്റം വരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

Wayanad
English summary
panamaram residents protest differently against gutter roads, they laid wreath on road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X