വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ക്കിടകത്തിലെ ഇലപ്പെരുമ: കല്‍പ്പറ്റയില്‍ പത്തിലച്ചന്തക്ക് തുടക്കമായി; ജൂലൈ 27ന് സമാപിക്കും

Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ക്കിടക മാസമായതോടെ ജില്ലയില്‍ ആരോഗ്യസംരക്ഷണത്തിനായി കഞ്ഞിക്കൂട്ടുകളും, ഇലപ്പെരുമയും വിളിച്ചോതി വിവിധ പരിപാടികള്‍ തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഔഷധക്കഞ്ഞി വില്‍പ്പന സജീവമായതിന് പിന്നാലെ ജില്ലാ ആസ്ഥാനത്ത് പത്തിലചന്തക്ക് തുടക്കമായി. ചീര മുതല്‍ തകര വരെ നീളുന്ന ഔഷധമൂല്യമുള്ള ഇലകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് കലക്‌ട്രേറ്റിന് മുമ്പിലെ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!

എം എസ് സ്വാമിനാഥന്‍ഗവേഷണ നിലയവും ജില്ലാ ആദിവാസിവികസന പ്രവര്‍ത്തക സമിതിയും വയനാട് അഗ്രീമാര്‍ക്കറ്റിംങ്ങ് പ്രൊഡ്യൂസര്‍ കമ്പനിയും, കുടുംബശ്രീ മിഷന്‍ വയനാടും സംയുക്തമായാണ് പത്തിലച്ചന്തക്ക് തുടക്കമിട്ടിരിക്കുന്നത്. ജൂലൈ 27 വരെ നീണ്ടു നില്‍ക്കുന്ന ചന്ത കല്‍പ്പറ്റ കലക്ട്രേറ്റിന് മുന്നിലെ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വ്വഹിച്ചു.

wayanad

കര്‍ക്കിടകത്തില്‍ ലഭ്യമായതും ഭക്ഷ്യയോഗ്യമായതുമായ ഇലക്കറികളുടെ പ്രദര്‍ശനവും വില്‍പ്പനയും ജൂലൈ 27 വരെ തുടരും. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ കൃഷിചെയ്തതും ശേഖരിക്കുന്നതുമായ പച്ചിലകള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുകയാണ് ചന്തയുടെ ലക്ഷ്യം. അതതു കാലാവസ്ഥകളില്‍ പ്രദേശികമായി ലഭ്യമായതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷ്യവിഭ വങ്ങളുടെ പ്രാധാന്യ ത്തെ സംബന്ധിച്ചു നടത്തിയ സെമിനാര്‍ ഡോ. ഷാഹില്‍ ഇബ്രാഹിം വിശദീകരിച്ചു.

താള്, തകര, ചേമ്പ്, തഴുതാമ, പയറില, ചേനയില, കുമ്പളമില, മത്തനില, മുള്ളന്‍ചീര, നെയ്യുണ്ണി, കൂവളത്തില, വട്ടത്തകര, കടുമുടുങ്ങ തുടങ്ങിയ ഇലകളില്‍ പത്തെണ്ണമാണ് പ്രധാനമായും കര്‍ക്കിടകമാസത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ശക്തി ക്ഷയിക്കുന്ന കര്‍ക്കിടകമാസത്തില്‍ ശരീരത്തിന് ബലം ലഭിക്കുന്നതിനായി പഴമക്കാര്‍ ഉപയോഗിച്ചുവരുന്നതായിരുന്നു പത്തിലകള്‍. ഇത്തരം ചന്തകളിലൂടെ പുതിയ തലമുറക്ക് കൂടി ഇത്തരം ഇലകളുടെ മാഹാത്മ്യം പരിചയപ്പെടുത്താന്‍ കൂടിയാണ് പത്തിലച്ചന്ത ആരംഭിച്ചിരിക്കുന്നത്.

Wayanad
English summary
Ten leaves for karkkidakam treatments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X