കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസ് ബാധ: കരിഞ്ഞുണങ്ങി പാവല്‍കൃഷിത്തോട്ടങ്ങള്‍; എടവക ഗ്രാമപഞ്ചായത്തില്‍ മാത്രം നശിച്ചത് 50 ഏക്കറോളം തോട്ടങ്ങള്‍

Google Oneindia Malayalam News

മാനന്തവാടി: പ്രളയത്തെ അതിജീവിക്കാന്‍ പാടുപെടുന്ന കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കി പാവലകൃഷിക്ക് വൈറസ് ബാധ. മാനന്തവാടി മേഖലയില്‍ മാത്രം നശിച്ചത് ഏക്കര്‍ കണക്കിന് പാവല്‍തോട്ടങ്ങള്‍. വയനാട്ടില്‍ ഏറ്റവുമധികം കൃഷി ചെയ്തുവരുന്ന തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ നിരവില്‍പുഴ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേര്യ എന്നിവിടങ്ങളില്‍ രോഗബാധയെ തുടര്‍ന്ന് നശിച്ചത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ്.

കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍

വൈറസ് രോഗബാധയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിന് ഗുണപ്രദമായ മരുന്നില്ലെന്നാണ് കൃഷിവകുപ്പ് നല്‍കുന്ന വിവരം. ഇതോടെ പാവല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. രോഗം ബാധിച്ചാല്‍ ആദ്യഘട്ടത്തില്‍ ഇല ചുരുണ്ടുകൂടും. പിന്നീട് തണ്ട് പഴുത്തിപൊട്ടിക്കീറി ചെടി കരിഞ്ഞുണങ്ങുകയാണ് ചെയ്യുന്നത്. നിലവില്‍ രോഗബാധ എടവക ഗ്രാമപഞ്ചായത്തിലെ കുന്നമംഗലത്തേക്കും പടര്‍ന്നിട്ടുണ്ട്.

paval

എടകവ ഗ്രാമപഞ്ചായത്തിലെ നശിച്ച പാവല്‍തോട്ടങ്ങളിലൊന്ന്‌

ഇവിടെ വ്യാപകമായി പാവല്‍കൃഷി നടത്തിയിരുന്നു. ഇതെല്ലാം കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണ്. എടവകയില്‍ മാത്രമായി ഇതിനകം 50 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചുകഴിഞ്ഞു. ഇവിടെ മാത്രമായി ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഒരേക്കര്‍ പാവല്‍ കൃഷി ചെയ്യാന്‍ ഏകദേശം ഒന്നലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. ചെടി വലുതായാല്‍ പന്തലിട്ടാണ് പാവല്‍ കൃഷി സംരക്ഷിച്ചുപോരുന്നത്. ഇടവേളകളിട്ട് ജലസേചനവും പാവല്‍ കൃഷിക്ക് അനിവാര്യമാണ്.

രാജ്യം പിന്നോട്ടില്ല; ഇന്ത്യ പോരാടും വിജയിക്കും; പാകിസ്താന് ശക്തമായ താക്കീതുമായി നരേന്ദ്ര മോദിരാജ്യം പിന്നോട്ടില്ല; ഇന്ത്യ പോരാടും വിജയിക്കും; പാകിസ്താന് ശക്തമായ താക്കീതുമായി നരേന്ദ്ര മോദി

പാവല്‍ കൂട്ടത്തോടെ നശിച്ചതോടെ കര്‍ഷകരുടെ ഒരു വര്‍ഷത്തെ അധ്വാനമാണ് വെറുതെയായത്. ഹൈബ്രിഡ് വിത്തുകളാണ് ഇത്തവണ കൃഷിക്ക് ഉപയോഗിച്ചത്. 50 ഗ്രാമിന് 550 രൂപയാണ് വിത്തിന് വില. കുന്നമംഗലത്തെ വലിയ പറമ്പില്‍ ഷിബുവിന്റ് മൂന്ന് ഏക്കര്‍, എക്കമുണ്ട സുരേഷിന്റ് മൂന്ന് ഏക്കര്‍, ജോയിയുടെ ഒന്നര ഏക്കര്‍ എന്നിങ്ങനെ കൃഷി നശിച്ചവര്‍ നിരവധിയാണ്. തോട്ടവിളകളില്‍ നിന്നും മാറി പാവല്‍ കൃഷി ചെയ്ത് ലാഭമുണ്ടാക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷകളാണ് ഇതോടെ തകിടം മറിഞ്ഞിരിക്കുന്നത്.

English summary
paval krishi ruin in edavaka grama panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X