പേരാവുരില്‍ ഇടത് അട്ടിമറി: സണ്ണി ജോസഫിനെ സക്കീര്‍ ഹുസൈന്‍ വീഴത്തുമെന്ന് ഏഷ്യാനെറ്റ് സര്‍വെ
എക്കാലത്തും ഇടതുപക്ഷത്തിന്‍റെ വ്യക്തമായ മേധാവിത്വം നല്‍കി പോരുന്ന ജില്ലയാണ് കണ്ണൂര്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ 8 ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. ഇത്തവണയും ഇതേ മേധാവിത്വം ജില്ലയില്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിയുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വെ പ്രവചിക്കുന്നത്. അഴിക്കോട് ഉള്‍പ്പടെ ശക്തമായ മത്സരം നടന്ന മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെങ്കിലും ഒരു സീറ്റില്‍ ഇത്തവണ ജില്ലയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് സര്‍വെയില്‍ പറയുന്നത്.

ഇരിക്കൂറില്‍
കഴിഞ്ഞ രണ്ട് തവണയായി വിജയിക്കുന്ന കോണ്‍ഗ്രസിലെ സണ്ണി ജോസഫിനെ സിപിഎമ്മിലെ സക്കീര്‍ ഹുസൈന്‍ പരാജയപ്പെടുത്തുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാവും പേരാവൂരിലേത്. ഇരിക്കൂര്‍ ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് തര്‍ക്കം പേരാവൂരിലും പ്രതികൂല ഘടകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മണ്ഡല ചിത്രം
പേരാവൂരിനെ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഒരു തവണ സിപിഎമ്മിനും മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. 1977 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മണ്ഡലം കോണ്‍ഗ്രസ് കുത്തയാക്കി വെച്ചു. 2006 ഘടകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്നും സീറ്റ് ഏറ്റെടുത്ത് കെക ഷൈലജയെ രംഗത്തിറക്കിയായിരുന്നു മണ്ഡലത്തില്‍ ആദ്യമായി സിപിഎം വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
എന്നാല്‍ 2011 ല്‍ മണ്ഡലം സണ്ണി ജോസഫിലൂടെ സിപിഎം പിടിച്ചു. 2016 ലും കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. 7989 വോട്ടുകള്‍ക്കായിരുന്നു സണ്ണി ജോസഫിന്‍റെ വിജയം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 48 വര്‍ഷം ഭരിച്ച കണിച്ചാല്‍ പഞ്ചായത്ത് ഉള്‍പ്പടെ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ നഷ്ടം ഉണ്ടായി. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം കൂടി എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. ആകെ വോട്ട് കണക്കില്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ മുന്‍തൂക്കം എല്‍ഡിഎഫിനുണ്ട്

കൂത്തുപറമ്പില്‍
അതേസമയം, മണ്ഡലത്തിലെ മറ്റ് മണ്ഡലങ്ങളിലെ സര്‍വെ അനുസരിച്ച് കൂത്തുപറമ്പ് ഒഴികെയുള്ള സിറ്റിങ്ങ് സീറ്റുകളില്‍ ഒന്നും വലിയ മാറ്റം സര്‍വേ പ്രവചിക്കുന്നില്ല. കെപി മോഹനന്‍ മത്സരിക്കുന്ന കൂത്തുപറമ്പില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെ നേരിയ മുന്‍തൂക്കം മുസ്ലിം ലീഗിലെ പൊട്ടന്‍കണ്ടി അബ്ദുള്ളയ്ക്കാണ്.

കണ്ണൂരില്‍
കണ്ണൂരില്‍ യുഡിഎഫ് വിജയിം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണയും നേരിയ മുന്‍തൂക്കം കടന്നപ്പള്ളി രാമചന്ദ്രന് തന്നെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ ആയിരത്തോളം വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചത്. അഴീക്കോട് കെഎം ഷാജിക്കും വിജയം പ്രവചിക്കുന്നു.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications