വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഡിസിസി സെക്രട്ടറി പികെ അനില്‍ കുമാര്‍ എല്‍ജെഡിയിലേക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കേ വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പികെ അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നാരോപിച്ചാണ് അനില്‍ കുമാറിന്റെ രാജി. അനില്‍ കുമാര്‍ എല്‍ജെഡിയില്‍ ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അനില്‍ കുമാര്‍ രാജി വെച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് കടുത്ത അവഗണനയാണ് താന്‍ നേരിടുന്നത് എന്ന് അനില്‍കുമാര്‍ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം നേതൃത്വത്തില്‍ നിന്ന് വേണ്ട പരിഗണന ലഭിച്ചില്ല.

Congress

പ്രാദേശിക വികാരം കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അനില്‍ കുമാറിന്റെ രാജിക്ക് കാരണം എന്നാണ് സൂചന. കല്‍പ്പറ്റ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അനില്‍ കുമാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് ലഭിക്കില്ലെന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് വിടാനുളള അനില്‍ കുമാറിന്റെ തീരുമാനം എന്നാണ് സൂചന.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കാനുളള തീരുമാനത്തിന് പിന്നില്‍ കല്‍പ്പറ്റ സീറ്റ് അല്ലെന്നാണ് അനില്‍ കുമാര്‍ പ്രതികരിക്കുന്നത്. രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണന ഇനി സഹിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മുന്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും ആയ അനില്‍ കുമാര്‍ വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പികെ ഗോപാലന്റെ മകന്‍ കൂടിയാണ്. എല്‍ജെഡിയില്‍ ചേരുന്ന അനില്‍ കുമാര്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് വിവരം.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

Wayanad
English summary
PK Anil Kumar resigns from Congress and to join LJD ahead of Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X