വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടിയിലേക്ക് വീണ്ടും പികെ ജയലക്ഷ്മി; കല്‍പ്പറ്റ വേണമെന്ന് എല്‍ജെഡി, വയനാട്ടിലെ സീറ്റ് ചര്‍ച്ചകള്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയുടെ പൊതു രാഷ്ട്രീയ ചിത്രം യുഡിഎഫ് അനുകൂലമാണെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിച്ച് നാല് ലക്ഷത്തിന് മുകളിലുള്ള ചരിത്ര ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

കല്‍പ്പറ്റയിലും മാനന്തവാടിയിലും

കല്‍പ്പറ്റയിലും മാനന്തവാടിയിലും

കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിങ്ങനെ ആകെ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ജില്ലയില്‍ ഉള്ളത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ മാനന്തവാടിയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ കല്‍പ്പറ്റയിലും മാനന്തവാടിയിലും എല്‍ഡിഎഫും വിജയിച്ചു. നിലവിലെ എംഎല്‍എമാരായ എസി ബാ​ല​കൃ​ഷ്​​ണ​നും ഒആ​ർ. കേ​ളു​വ​ും സികെ. ശ​ശീ​ന്ദ്ര​നും വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചില മാറ്റങ്ങളും പ്രതീക്ഷിക്കാം.

സീറ്റ് വേണമെന്ന് ലീഗ്

സീറ്റ് വേണമെന്ന് ലീഗ്

വയനാട് ജില്ലയില്‍ ഒരു സീറ്റ് വിട്ട് തരണമെന്ന ആവശ്യം ലീഗ് ശക്തമാക്കിയിട്ടുണ്ട്. കല്‍പ്പറ്റയാണ് അവര്‍ ലക്ഷമിടുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം തങ്ങള്‍ക്കാണെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി ലീഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ദളില്‍ നിന്നും ശ്രേയാംസ് കുമാര്‍ മത്സരിച്ച തോറ്റാണ് കല്‍പ്പറ്റ.

എല്‍ജെഡിയും ശ്രേയാംസ് കുമാറും

എല്‍ജെഡിയും ശ്രേയാംസ് കുമാറും

ശ്രേയാംസ് കുമാറും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ സീറ്റ് വിട്ട് തരുന്നതില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കല്‍പ്പറ്റ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖിന്‍റെ പേരാണ് കോണ്‍ഗ്രസ് ഇവിടേക്ക് പരിഗണിക്കുന്നത്. കെസി വേണുഗോപാലിന്‍റെ പേരിനെ ചൊല്ലിയും ചില അഭ്യൂഹങ്ങള്‍ ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയ ലീഡും കോണ്‍ഗ്രസ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുരം കയറുമോ

മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുരം കയറുമോ

സുരക്ഷിത മണ്ഡലം എന്ന നിലയില്‍ ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുരം കയറി എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. രാഹുല്‍ ഗന്ധി എന്ന ഘടകം അ​ന​കൂ​ല​ഘ​ട​ക​മാ​യിമായി മാറും എന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. മുന്‍ എംഎല്‍എ എ​ൻഡി അ​പ്പ​ച്ച​ൻ, പിപി ആ​ലി, മുന്‍ എംഎല്‍എ കെസി റോ​സ​ക്കു​ട്ടി ടീ​ച്ച​ർ എന്നിവരുടെ പേരും പട്ടികയിലുണ്ട്.

ക​ൽ​പ്പറ്റ​യി​ൽ

ക​ൽ​പ്പറ്റ​യി​ൽ

എല്‍ഡിഎഫില്‍ കല്‍പ്പറ്റ സീറ്റിനായി എല്‍ജെഡി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. രാ​ജ്യ​സ​ഭ അം​ഗ​മാണെങ്കിലും എംവി ശ്രേ​യാം​സ്​​കു​മാ​ർ ക​ൽ​പ​റ്റ​യി​ൽ മ​ത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ല. സീറ്റ് എല്‍ജെഡിക്ക് ലഭിച്ചാല്‍ മാത്രമേ ശ്രേയാംസ് കുമാറിന്‍റെ കാര്യം പരിഗണനക്ക് വരികയുള്ളു. സീറ്റ് സിപിഎമ്മിന് ആണെങ്കില്‍ ശശീന്ദ്രന് തന്നെയാണ് പ്രഥമ പരിഗണന.

സിപിഎമ്മില്‍

സിപിഎമ്മില്‍

സിപിഎം ജി​ല്ല സെ​ക്ര​ട്ട​റി പി ഗ​ഗാ​റി​ൽ, ഡിവൈഎ​ഫ്ഐ ​ജി​ല്ലാ സെക്രട്ടറി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മാനന്തവാടിയില്‍ ഒ ആര്‍ കേളുവിന് സിപിഎം ഒരു അവസരം കൂടി നല്‍കിയേക്കും. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിരയില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മി, ഉഷ വിജയന്‍ എന്നിവരുടെ പേരുകള്‍ക്കാണ് പരിഗണന. കഴിഞ്ഞ തവണ പികെ ജയലക്ഷ്മിക്കെതിരെ 1307 വോട്ടുകള്‍ക്കായിരുന്നു ഓആര്‍ കേളുവിന്‍റെ വിജയം.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
സുല്‍ത്താന്‍ ബത്തേരിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍

സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണനാണ് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രഥമ പരിഗണന. സീറ്റിനായി കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനും സജീവമായി രംഗത്തുണ്ട്. ഐസി ബാലകൃഷ്ണനെ ബത്തേരിയിലേക്ക് മാറ്റി .​കെ. ജ​യ​ല​ക്ഷ്​​മി ബ​ത്തേ​രി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വുമുണ്ട്. പുതുമുഖത്തെ പരീക്ഷിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം ആലോചന.

Wayanad
English summary
PK Jayalakshmi returns to Mananthavady; LJD wants Kalpetta:Seat discussions in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X