വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേഷ്‌ഗോപിക്കെതിരെ നടപടിയുണ്ടായാല്‍ നിയമപരമായി നേരിടും; തൃശൂര്‍ കലക്ടര്‍ വനിതാമതില്‍ ശിലയായവരെന്ന് പികെ കൃഷ്ണദാസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപിക്കെതിരെ നടപടിയുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് എന്‍ ഡി എ ദേശീയസമിതിയംഗം പി കെ കൃഷ്ണദാസ്. വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കല്‍പ്പറ്റയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തൃശൂരിലെ കളക്ടര്‍ വനിതാ മതിലിലെ ശിലയായവരാണെന്നും അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതാണ് രാഘവേട്ടൻ, ഇതാവണം എംപി; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയിലൂന്നി, കുപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി സ്ഥാനാർഥി എംകെ രാഘവന്റെ പ്രഭാഷണം, ശേഷം സ്ഥാനാർത്ഥിയെ പൊതിഞ്ഞ് ജനകൂട്ടം!!

തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം എന്‍ഡിഎ പാലിക്കും. തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യും. പാക്കിസ്ഥാന്‍ വിഭജന പ്രമേയം കൊണ്ട് വന്ന ജിന്നയെ പിന്തുണച്ചത് കമ്യൂണിസ്റ്റ് നേതാവ് ജോഷിയാണ്. നടപ്പാക്കിയത് നെഹ്‌റുവും. ഒരോ തൂവല്‍ പക്ഷികളായ സി പി എം, ലീഗ്, കോണ്‍ഗ്രസ് കക്ഷികളാണ് വയനാട്ടില്‍ രാഹുലിനെ മത്സരിപ്പിക്കുന്നത്. സി പി എം കേന്ദ്ര നേതൃത്വം ഇത് വ്യക്തമാക്കിക്കഴിഞ്ഞു.

PK Krishnadas

സി പി എമ്മിനെതിരെ മിണ്ടില്ലെന്ന് രാഹുലും നിലപാടെടുത്തു. വയനാട്ടില്‍ എന്‍ ഡി എ ഉജ്വല വിജയം നേടും.കോമ സഖ്യത്തെ വയനാട്ടുകാര്‍ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ കേരളത്തില്‍ യുഡിഎഫ്.-എല്‍ഡിഎഫ്.-എന്‍ഡിഎ എന്ന ട്രൈപോളാര്‍ രാഷ്ട്രീയമായിരുന്നു. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ വന്നതോട കോ മാ സഖ്യവുമായതിനാല്‍ രാഹുല്‍ വേഴ്‌സസ്-മോദി എന്ന ബൈ പോളാര്‍ രാഷ്ട്രീയമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനം നടത്തി എന്‍ഡിഎക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനും രാഷ്ട്രീയ ധാര്‍മ്മികത കാണിക്കാന്‍ തയ്യാറാവണമെന്നും കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ബിഡി ജെ എസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ.ഷാജി, കേരള കോണ്‍ഗ്രസ് (പിസി) ജില്ലാ പ്രസിഡണ്ട് അനില്‍ കരണി, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ജി ആനന്ദ് കുമാര്‍, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി അംഗം അഡ്വ.സിനില്‍ മുണ്ടപ്പള്ളില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
PK Krishnadas' press meet about Suresh Gopi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X