വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലവിഷയത്തില്‍ കോടതിയില്‍ സാവകാശം തേടാത്ത സര്‍ക്കാര്‍ നടപടി ദുരൂഹം: പി കെ കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ ജനവികാരം മാനിച്ച് കോടതിയില്‍ സാവകാശം തേടാത്ത സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയെ രാഷ്ട്രീയ ആയുധമാക്കുന്ന നിലപാടാണ് ബി.ജെ.പി.യും ഇടതു സര്‍ക്കാരും ചെയ്തത്.

<strong>ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍</strong>ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വികസന കാര്യങ്ങളും കൃഷിക്കാരുടെ കാര്യങ്ങളും ഇന്ന് കേരളത്തില്‍ ചര്‍ച്ചയല്ലാതായിരിക്കുന്നു. ജനങ്ങളെ മുഴുവന്‍ വിശ്വാസത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അന്തിമവിധി വരുന്നത് വരെ സംഘര്‍ഷം ഒഴിവാക്കാനുള്ള നിലപാടായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്.

PK Kunhalikutty

ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് സംശയം ജനിപ്പിക്കുന്നതാണ്. സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് അമിതാവേശമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇടതു സര്‍ക്കാര്‍ സംയമനം പാലിക്കേണ്ടിയിരുന്നു. സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലങ്കിലും കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുരുതര പ്രത്യാഘാ തമുണ്ടാവാനിടയാകുന്ന നടപടിക്ക് സര്‍ക്കാര്‍ പോകുന്നത് ശരിയല്ല.

ശബരിമലയെ വെച്ച് കളിക്കുന്നത് കേരള ജനത അംഗീകരിക്കില്ല. ശബരിമലയെ സംഘര്‍ഷമേഖലയാക്കാന്‍ സര്‍ക്കാര്‍ തന്നെ സാഹചര്യം സൃഷ്ടിക്കുന്നതില്‍ മുസ്ലിംലീഗിന് ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ലീഗ് പങ്കെടുക്കും. ആ യോഗത്തിലെങ്കിലും നിലപാട് മാറ്റം സര്‍ക്കാരിന് ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ യോഗത്തെ സംബന്ധിച്ച് അമിത പ്രതീക്ഷയില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബന്ധു നിയമന വിവാദമാണ് ഉണ്ടായിട്ടുള്ളത്. ഓരോ ദിവസവും മന്ത്രി പറയുന്നത് തെറ്റാണന്ന വാര്‍ത്തകളാണ് വരുന്നത്. ഇനി മന്ത്രിക്ക് പറഞ്ഞ് നില്‍ക്കാനാകില്ല. ബന്ധു മറ്റൊരു ബന്ധുവിന് വേണ്ടി ആസൂത്രിതമായി എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയത്.

ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ നടത്തിയ ബന്ധു നിയമനത്തെക്കാള്‍ ഗൗരവമുള്ളതാണ് കെ.ടി. ജലീലിന്റെ ബന്ധു നിയമനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 19ന് ചേരുന്ന യു.ഡി.എഫ് ഉന്നതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയത് ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Wayanad
English summary
PK Kunhalikutty against Kerala government for Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X