വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേതന പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തവുമായി മാനേജ്‌മെന്റുകള്‍: തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍; പ്രക്ഷോഭത്തിനൊരുങ്ങി ട്രേഡ് യൂണിയനുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നതിനായി യൂണിയനുകളും മനേജുമെന്റുകളും പബ്ലിക് ലേബര്‍ കമ്മീഷണര്‍ മുമ്പാകെ അഞ്ചിലേറെ തവണ ഇതിനകം ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

<strong>മറയൂരില്‍ കോഴിഫെസ്റ്റ്; വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോഴികളെ പ്രദര്‍ശനത്തിനെത്തിച്ചു... ഫെസ്റ്റില്‍ പതിനയ്യായിരം മുതല്‍ 1 ലക്ഷം വരെ വിലയുള്ള കോഴികള്‍!</strong>മറയൂരില്‍ കോഴിഫെസ്റ്റ്; വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോഴികളെ പ്രദര്‍ശനത്തിനെത്തിച്ചു... ഫെസ്റ്റില്‍ പതിനയ്യായിരം മുതല്‍ 1 ലക്ഷം വരെ വിലയുള്ള കോഴികള്‍!

അഞ്ച് രൂപയുടെ വര്‍ധനവ് വരുത്താമെന്നായിരുന്നു ആദ്യയോഗത്തില്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവെച്ചത്. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 30 രൂപ വരെ വര്‍ധിപ്പിക്കാമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റുകളെത്തി. എന്നാല്‍ തൊഴിലാളിയ യൂണിയനുകള്‍ മിനിമം കൂലി അഞ്ഞൂറ് രൂപയാക്കണമെന്ന നിലപാടിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

Plantation workers

സാധാരണ വേതനപരിഷ്‌ക്കരണം നടപ്പിലാക്കുമ്പോള്‍ കൂലി വര്‍ധവിനനുസൃതമായി ജോലിയും വര്‍ധിപ്പിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ 2015ലാണ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചത്. അന്ന് 232 രൂപയില്‍ നിന്നും 69 രൂപ വര്‍ദ്ധിപ്പിച്ച് 301 രൂപയാക്കി. വര്‍ധനവ് വരുത്തിയപ്പോള്‍ 22 കിലോ തേയില തൂക്കം അഞ്ച് കിലോ വര്‍ധിപ്പിച്ച് 27 ആയി കൂട്ടി. കൂടാതെ തേയില വിളവ് കുറയുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 12 കിലോയില്‍ നിന്ന് 16 കിലോയാക്കിയും കൂട്ടി.

ക്ഷാമബത്തയടക്കം ഇപ്പോള്‍ 327 രൂപയാണ് തൊഴിലാളിയുടെ കൂലി. ഇതിന് മിനിമം 27 കിലോ തേയിലചപ്പാണ് നുള്ളി തൂക്കേണ്ടത്. കൂലി വര്‍ധനവ് വരുത്തേണ്ട കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടും മാനേജ്‌മെന്റ് തുടരുന്ന നിഷേധാത്മക നിലപാടിയില്‍ തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

തോട്ടമുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് നിരവധി ആനുകൂല്യങ്ങള്‍ പ്രതിസന്ധിയിലായ തോട്ടമുടമകളെ സഹായിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നിരവധി ആനുകൂല്യങ്ങളാണ് നല്‍കിയത്. എസ്റ്റേറ്റ് ഭൂനികുതിയില്‍ ഇളവും, എസ്റ്റേറ് പാടികള്‍ക്കുള്ള കെട്ടിട നികുതിയും ഒഴിവാക്കി. ഇത് മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി കൂടുതല്‍ ബാധ്യതകള്‍ തോട്ടമുടമകള്‍ക്ക് ഇല്ലാതായി.

എന്നിട്ടും തൊഴിലാളികളുടെ വേതന വര്‍ധനവിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്ന് മാനേജ്‌മെന്റുകളെന്നാണ് ഉയരുന്ന പരാതി. കൂലിവര്‍ധനവിന്റെ കാര്യത്തില്‍ വളരെ തുച്ഛമായ തുക മാത്രമെ കൂട്ടിനല്‍കാനാവൂ എന്ന നിലപാടിയില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് മാനേജ്‌മെന്റുകള്‍

തൊഴിലാളികളുടെ ജീവിതം നരകതുല്യം ഭൂരിഭാഗം തോട്ടം തൊഴിലാളികളുടെയും ജീവിതം ഇന്ന് നരകതുല്യമാണ്. വേതനപരിഷ്‌ക്കരണത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇന്ന് നിരാശരാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് നേരെയും മാനേജ്‌മെന്റുകള്‍ മുഖംതിരിക്കുകയാണ്.

എസ്റ്റേറ്റുപാടികളുടെ അവസ്ഥ ചേരികളെ തോല്‍പ്പിക്കുന്ന വിധം ദയനീയമാണ്. വാസയോഗ്യമായവ വളരെ കുറച്ച് മാത്രമാണുള്ളത്. തോട്ടം തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങളും, അതിലേറെ ചികിത്സാസൗകര്യവും വളരെ കുറവാണ്. വര്‍ഷത്തില്‍ നല്‍കാറുള്ള ബോണസും പല മാനേജ്‌മെന്റുകളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി സര്‍വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്ന സമ്പ്രദായം മാനേജ്‌മെന്റുകള്‍ ഇതിനിടെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഒരാളുടെ നേതൃത്വത്തില്‍ പത്തോ ഇരുപതോ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടു വന്നാല്‍ അയാള്‍ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കാവുന്ന അവസ്ഥയും നിലനില്‍ക്കുന്നു. തൊഴിലാളികളുടെ ആശ്രിത നിയമനവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

സൂചനാ പണിമുടക്ക് ഫെബ്രുവരി 20ന് തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌ക്കരണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കേരളത്തിലെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് കേരളത്തിലെ തോട്ടങ്ങളില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സൂചനാപണിമുടക്ക് നടക്കും.

തോട്ടം വ്യവസായത്തില്‍ നേരിടുന്ന പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടി അംഗീകരിക്കാവാനില്ലെന്നും, പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും വ്യവസായത്തെ പ്രതിസന്ധിയിലാക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ലെന്നും ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. വയനാട്ടില്‍ ഫെബ്രുവരി 20ന് മേപ്പാടി. ചുണ്ടേല്‍, പൊഴുതന, തലപ്പുഴ എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. ഇനിയും വേതനപരിഷ്‌ക്കരണം നടപ്പിലാക്കിയാല്‍ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള അതിശക്തമായ പ്രക്ഷോഭപരിപാടികളേക്ക് നീങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

Wayanad
English summary
Plantation workers are troubling in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X