വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വണ്‍ പ്രവേശനം; സീറ്റ് ലഭിക്കാതെ ആയിരത്തോളം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍, വയനാടിനായി ആകെ നീക്കിവെച്ച സീറ്റുകളിലും വന്‍ കുറവ്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഒന്നും രണ്ടും അലോട്ടുമെന്റ് പൂര്‍ത്തിയായെങ്കിലും വയനാട്ടിലെ ആയിരത്തോളം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലാത്തത് ദുരിതമാവുന്നു. വയനാട് ജില്ലക്കായി സംസ്ഥാനത്താകെയുള്ള 80,471 സീറ്റുകളില്‍ 2237 സീറ്റുകള്‍ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ തന്നെ ആദിവാസി വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്നത് വെറും 175 സീറ്റുകള്‍ മാത്രമാണ്. ഇതില്‍ തന്നെ ഹ്യൂമാനിറ്റീസിന് 48, കോമേഴ്‌സ് 50, സയന്‍സ് 77 എന്നീ ക്രമത്തിലാണുള്ളത്.

<strong>യുഎന്‍എ അഴിമതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു! ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാംപ്രതി</strong>യുഎന്‍എ അഴിമതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു! ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാംപ്രതി

ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ സാധാരണയായി ഹ്യുമാനിറ്റീസ് വിഷയത്തിനാണ് മുന്‍ഗണന നല്‍കിവരുന്നത്. സയന്‍സിനും മറ്റും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിന്റെ പ്രധാനകാരണം. എന്നാല്‍ കേവലം 48 സീറ്റുകള്‍ മാത്രമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി ഹ്യുമാനിറ്റീസ് വിഷയത്തില്‍ മാറ്റിവെച്ചിട്ടുള്ളത്.

Geethanandan

കുടിയേറ്റ മേഖലയായ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ മാത്രമായി 30 കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാനുണ്ട്. സയന്‍സ് വിഷയങ്ങളിലേക്ക് മാറ്റിവെച്ച സീറ്റുകള്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളുകളിലേക്ക് മാറ്റുന്നില്ലെങ്കില്‍ ഇതര വിഭാഗക്കാര്‍ക്കായി സ്‌പോട്ട് അലോട്ട്‌മെന്റിന് ശേഷം കൈമാറ്റം ചെയ്യാനും സാധ്യതയും നിലനില്‍ക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ് ടി വിഭാഗത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്.

വയനാടിനെ സംബന്ധിച്ച് ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളോ, അധിക ബാച്ചുകളോ ആരംഭിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ആയതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നതിന് മുന്‍പോ, ശേഷമോ എസ്.ടി സീറ്റുകള്‍ മറ്റ് വിഭാഗകാര്‍ക്ക് കൈമാറ്റം നടക്കുന്നതിന് മുന്‍പ് ആദിവാസികള്‍ കൂടുതലുള്ള വയനാട്, അട്ടപ്പാടി, കാസര്‍ഗോഡ് തുടങ്ങിയ മേഖലകളിലേക്ക് കൈമാറ്റം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍, കേരളാ ആദിവാസി ഫോറം നേതാവ് ചന്തുണ്ണി എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Wayanad
English summary
Plus one seat issue for ST people in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X