വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ്ടു പരീക്ഷാഫലം; വയനാട്ടില്‍ 85.79 ശതമാനം വിജയം, ഉപരിപഠനത്തിന് യോഗ്യത നേടിയത് 7801 പേര്‍, 347 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഹയര്‍ സെക്കന്ററഇ പരീക്ഷയില്‍ വയനാട്ടില്‍ 85.79 ശതമാനം വിജയം. ജില്ലയിലെ അറുപത് ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നിന്നായി 7801 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇത്തവണ ആകെ ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയത് 9093 വിദ്യാര്‍ത്ഥികളായിരുന്നു. 9141 പേരാണ് പരീക്ഷയെഴുതുന്നതിനായി രജിസ്റ്റര്‍ നടത്തിയത്.

<strong>തൃശൂരിൽ ആന വിരണ്ടോടി... അഞ്ച് കിലോമീറ്റർ, കാരണം പട്ടി ചാടിയത്... സംഭവം ഇങ്ങനെ...</strong>തൃശൂരിൽ ആന വിരണ്ടോടി... അഞ്ച് കിലോമീറ്റർ, കാരണം പട്ടി ചാടിയത്... സംഭവം ഇങ്ങനെ...

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 347 വിദ്യാര്‍ത്ഥികള്‍ളാണ് ജില്ലയിലുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരീക്ഷയില്‍ (വി എച്ച് എസ് ഇ) ജില്ലയില്‍ 84 ശതമാനമാണ് വിജയം. വയനാട്ടില്‍ ആകെയുള്ള പത്ത് സ്‌കൂളുകളില്‍ 100 മേനി വിജയം നേടാനായത് മാനന്തവാടി ഗവ. വി എച്ച് എസ് എസാണ്. മാനന്തവാടിയെ കൂടാതെ ജില്ലയിലെ മറ്റ് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ വിജയ ശതമാനം:

Mananthawadi AVGHSS

അമ്പലവയല്‍ ഗവ. വി എച്ച് എസ് എസ്: 91.8, വേലിയമ്പം ദേവി വിലാസം: 89.8, വെള്ളാര്‍മല ഗവ. വി എച്ച് എസ് എസ്: 89.4, കരിംകുറ്റി ഗവ. വി എച്ച് എസ് എസ്: 82.6, വാകേരി ഗവ. വി എച്ച് എസ് എസ്: 81.6, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വി എച്ച് എസ് എസ് : 80, മുട്ടില്‍ ഓര്‍ഫനേജ്: 78.4, സുല്‍ത്താന്‍ ബത്തേരി ഗവ. ടി.എച്ച്.എസ് ആന്റ് വി എച്ച് എസ് എസ്: 75.4, മുണ്ടേരി കല്‍പ്പറ്റ ഗവ. വി എച്ച് എസ് എസ്: 71.7. പ്ലസ് ടു ഓപ്പണ്‍ വിഭാഗത്തില്‍ ജില്ലയില്‍ 41.91 ശതമാനമാണ് വിജയം.

1799 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയില്‍ 754 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളും ജില്ലയിലുണ്ട്. മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ സാന്ദ്രാബാലന്‍, പ്രിയന്‍മുരളി തുടങ്ങിയവര്‍ 1200-ല്‍ 1200 മാര്‍ക്കും നേടി. ഇരുവരും കലാരംഗത്തും ജില്ലയുടെ അഭിമാനമായിരുന്നു.

Wayanad
English summary
Plus two result in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X