വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയില്‍പ്പെട്ട കൂട്ടുകാരന് വീട് നിര്‍മ്മിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്ന് എല്ലാം നഷ്ടമായ കൂട്ടുകാരന് വീട് നിര്‍മ്മിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന പ്ലസ്ടുവിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. പനമരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ എടത്തുംകുന്നത്ത് ശരിധരന്റെ മകന്‍ വൈഷ്ണവ് (17) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട വൈഷ്ണവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു മരണം സംഭവിച്ചത്.

<strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...</strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...

പനമരം പുഴയിലായിരുന്നു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടത്. പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും സ്‌കൂളിലെ എന്‍.എസ്.എസ് അംഗവുമായ വൈഷ്ണവും കൂട്ടുകാരും ചേര്‍ന്ന് മതോത്ത് പൊയിലില്‍ പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട സഹപാഠി കൂടിയായ കിരണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു. നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞുവിടുകയും ചെയ്തു.

Vyshnav

എന്നാല്‍ ഭക്ഷണം കഴിച്ച് പുഴയില്‍ കൈകഴുകാന്‍ ഇറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. വൈഷ്ണവ് വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതോടെ കുട്ടിയെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വാഹനത്തില്‍ വെച്ച് ഛര്‍ദ്ദിച്ചതായും പറയപ്പെടുന്നു. വൈഷ്ണവിന്റെ പിതൃസഹോദരന്റെ മകന്‍ രഞ്ജിത്ത് രണ്ട് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വാഹനം കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. സ്മിതയാണ് മാതാവ്. വൈശാഖാണ് വൈഷ്ണവിന്റെ സഹോദരന്‍.

Wayanad
English summary
Plus two student dead in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X