വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചതായി പരാതി; അധ്യാപകനെതിരെ പോലീസ് കേസെടുത്തു, നിഷേധിച്ച് അധ്യാപകന്‍, സംഭവം പുല്‍പ്പള്ളി പെരിക്കല്ലൂരില്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ അധ്യാപകന്‍ എം ആര്‍ രവിക്കെതിരെ പുല്‍പ്പള്ളി പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയെ മര്‍ദ്ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും, മര്‍ദ്ദിച്ച കുറ്റത്തിന് ഐ പി സി 323 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

<strong>പി ജയരാജനെയും ജില്ലാസെക്രട്ടറിയേറ്റിനെയും ശാസിക്കാന്‍ സംസ്ഥാന നേതൃത്വം; ആന്തൂര്‍വിഷയം ചര്‍ച്ചചെയ്യാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗം എട്ടിന് ചേരും!</strong>പി ജയരാജനെയും ജില്ലാസെക്രട്ടറിയേറ്റിനെയും ശാസിക്കാന്‍ സംസ്ഥാന നേതൃത്വം; ആന്തൂര്‍വിഷയം ചര്‍ച്ചചെയ്യാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗം എട്ടിന് ചേരും!

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അധ്യാപകന്‍ മുഖത്തടിച്ചതിനെ തുടര്‍ന്ന് തലകറക്കവുമായി രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെയുമായി പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലാണ് ആദ്യമെത്തിയത്. ക്ലാസിലിരുന്ന് ചിരിച്ചുവെന്ന് ആരോപിച്ചാണ് മുഖത്തടിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. വീട്ടിലെത്തിയപ്പോള്‍ തലകറക്കമുണ്ടായതായും, വൈകുന്നേരത്തോടെ ആശുപത്രിയിലെത്തുകയായിരുന്നുവെന്നും രക്ഷിതാവും വ്യക്തമാക്കുന്നു.

Wayanad

ആശുപത്രി അധികൃതര്‍ നല്‍കിയ വിവരപ്രകാരം പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പരാതി അധ്യാപകന്‍ നിഷേധിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനായി കര്‍ശനനിലപാടുകള്‍ സ്വീകരിക്കാറുപണ്ടെന്നും അതിന്റെ ഭാഗമാണ് പരാതിക്ക് പിന്നിലെന്നും, കുട്ടിയെ അടിച്ചിട്ടില്ലെന്നും അധ്യാപകന്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ ത്ഥികളുടെ ബാഹുല്യവും, പരിമിത സൗകര്യങ്ങളും കാരണം സ്‌കൂളിന്റെ അച്ചടക്കം നിലനിര്‍ത്താന്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ ശകാരിക്കേണ്ടി വരുന്നുണ്ടെന്നും ഇതാവാം ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Wayanad
English summary
Police case against teacher in Pulpally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X