വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 60 ലക്ഷം രൂപയുടെ പാന്‍മസാലവേട്ട;പിടികൂടിയത് രണ്ടര ടണ്ണോളം;താമരശ്ശേരി സ്വദേശി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ പാന്‍മസാല വേട്ട. പിടികൂടിയത് രണ്ടര ടണ്‍ നിരോധനിത പാന്‍മസാലയായ ഹാന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി അറസ്റ്റില്‍. പുനൂര്‍ കുന്നുമ്മേല്‍ അബ്ദുള്‍ റഹ്മാന്‍ (46)നെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

<strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...</strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിത്. കേരള-കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ എക്‌സൈസ് ചെക്കുപോസ്റ്റില്‍ നിന്നാണ് പാന്‍മാസാല പിടികൂടിയത്. വിപണിയില്‍ ഇതിന് 60 ലക്ഷത്തോളം രൂപ വിലവരും.

Panmasala

മൈസൂരില്‍ നിന്നും ലോറിയില്‍ വയനാട്ടിലേക്ക് ലോറിയില്‍ കടത്തുക യായിരുന്ന 55 ചാക്കോളം ഹാന്‍സാണ് പിടികൂടിയത്. ഇത് രണ്ട ടണ്ണോളം വരും. 2200 കിലോ തൂക്കമുണ്ട്. ഉള്ളി കയറ്റി വന്ന കെഎല്‍ 32 എച്ച് 1737 നമ്പര്‍ മിനി ലോറിയിലാണ് ഹാന്‍സ് കടത്തിക്കൊണ്ട് വന്നത്.

ഈ വാഹനത്തിന്റെ ഡ്രൈവറാണ് അറസ്റ്റിലായ അബ്ദുള്‍ റഹ്മാന്‍. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ പുഷ്പാംഗദന്‍, അരുണ്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പാന്‍മസാല പിടികൂടിയത്. പിടികൂടിയ പാന്‍മസാലയും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Wayanad
English summary
Police seize panmasala in Wayand; Thamarassery native arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X