വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ഭരണമാറ്റത്തിന് സാധ്യത; കേരളാകോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാവും; നിലവിലെ ഭരണത്തില്‍ സി പി എമ്മിനുള്ളിലും അതൃപ്തി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഉപതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. അവസാനം നടന്ന കരിവള്ളിക്കുന്ന വാര്‍ഡ് യു ഡി എഫ് പിടിച്ചെടുത്തതോടെയാണ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായത്. സംസ്ഥാനത്ത് കേരളാ കോണ്‍ഗ്രസ് യു ഡി എഫിന്റെ കൂടെയാണെങ്കിലും ബത്തേരി നഗരസഭയില്‍ എല്‍ ഡി എഫിനൊപ്പമാണ്.

<strong>25 രൂപയ്ക്ക് ഊണ്: മാരാരിക്കുളത്ത് ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് തോമസ് ഐസക്ക് </strong>25 രൂപയ്ക്ക് ഊണ്: മാരാരിക്കുളത്ത് ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് തോമസ് ഐസക്ക്

മുന്‍ധാരണപ്രകാരം ആദ്യരണ്ട് വര്‍ഷം സി പി എമ്മിനും, പിന്നീട് ഒരു വര്‍ഷം കേരളാകോണ്‍ഗ്രസ് എമ്മിനും, പിന്നീട് രണ്ട് വര്‍ഷം സി പി എമ്മിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ഒപ്പത്തിനൊപ്പമായതോടെ നിലവിലെ ചെയര്‍മാനായ കേരളാ കോണ്‍ഗ്രസിലെ ടി എല്‍ സാബുവിന് ചെയര്‍മാനായി തുടരാനാവും. ഒരംഗത്തിന്റെ ഭൂരിപക്ഷക്കുറവ് മൂലം അവിശ്വാസം കൊണ്ടുവരാന്‍ യു ഡി എഫിന് കഴിയില്ല.

ഭരണം പ്രതിസന്ധിയിൽ...

ഭരണം പ്രതിസന്ധിയിൽ...


കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തന്നെ ഭരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക പരന്നിരുന്നു. നിലവില്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കക്ഷി നില എല്‍ഡിഎഫ്-16, യു ഡി എഫ്-17, കേരള കോണ്‍ഗ്രസ്-ഒന്ന്, ബിജെപി-ഒന്ന് എന്നിങ്ങനെയാണ്. ഇതില്‍ 2019 ഏപ്രില്‍ വരെയാണ് ധാരണപ്രകാരം ടി എല്‍ സാബുവിന്റെ കാലാവധി.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാട്

നിലവില്‍ കേരളാകോണ്‍ഗ്രസ് എമ്മിന് മൂന്ന് വര്‍ഷം ഭരിക്കാമെന്ന വസ്തുത നിലനില്‍ക്കെ മുന്നണിക്കുള്ളില്‍ ചില കൗണ്‍സിലര്‍മാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സാബുവിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള ഭൂരിപക്ഷം യുഡിഎഫിന് ഇല്ലെങ്കിലും, അവിശ്യാസം കൊണ്ടുവന്നാല്‍ ചെയര്‍മാനെതിരെ എല്‍ഡിഎഫിലെ ചിലര്‍ വോട്ടു രേഖപ്പെടുത്തുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇതിനിടെ ഒരു കൗണ്‍സിലര്‍ മാത്രമുള്ള ബിജെപി എന്ത് നിലപാടെടുക്കും എന്നതും ശ്രദ്ധേയമാണ്.

ബിജെപിയുമായി രഹസ്യ ചർച്ച

ബിജെപിയുമായി രഹസ്യ ചർച്ച

രണ്ട് മുന്നണിയിലെയും ചില നേതാക്കള്‍ ബിജെപി കൗണ്‍സിലറുമായി രഹസ്യചര്‍ച്ച നടത്തിയതായും അറിയുന്നു. അതേസമയം, ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബത്തേരി നഗരസഭയിലെ കേരളാകോണ്‍ഗ്രസിന്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കൂടി ആലോചിക്കുമെന്നാണ് കഴിഞ്ഞദിവസം ജില്ല സന്ദര്‍ശിച്ച സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയത്.

യുഡിഎഫിന് അധികാരത്തിലെത്താം

യുഡിഎഫിന് അധികാരത്തിലെത്താം

സംസ്ഥാനകമ്മിറ്റി യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന ശക്തമായ തീരുമാനമെടുത്താല്‍ ഒരു അംഗത്തിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫിന് അധികാരത്തിലെത്താനാവും. എന്തിരുന്നാലും ഇനിയുള്ള നാളുകള്‍ നാളുകളില്‍ നഗരസഭയില്‍ എന്ത് സംഭവിക്കുന്ന ആകാംഷയിലാണ് നഗരസഭയിലെ ജനങ്ങള്‍.

Wayanad
English summary
Political issue in Sulthan Bathery municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X