• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാര്‍ഷിക സര്‍വകലാശാല അനുമതിയില്ല; രാജ്യാന്തര പുഷ്പഫല പ്രദര്‍ശനമേളയായ 'പൂപ്പൊലി' ഇത്തവണയില്ല!

  • By Desk

അമ്പലവയല്‍: വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശമേളയായ പൂപ്പൊലി ഇത്തവണയുണ്ടാകാനുള്ള സാധ്യതകള്‍ മങ്ങുന്നു. പ്രളയം ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തില്‍ പല തവണ പൂപ്പൊലി മാറ്റിവെച്ചിരുന്നു. പിന്നീട് ഏപ്രില്‍മാസം നടക്കുമെന്ന രീതിയില്‍ വാര്‍ത്തകളുമുണ്ടായിരുന്നു. പൂപ്പൊലിയുടെ ആറാമത് എഡിഷനാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്: നിർണായ വിവരങ്ങള്‍ പുറത്ത്, തലസ്ഥാനത്തെ അഭിഭാഷകർക്ക് പങ്കെന്ന്!!

അമ്പലവയല്‍ കാര്‍ഷികഗവേഷണകേന്ദ്രം പൂപ്പൊലി നടത്തിപ്പിനായി കാര്‍ഷിക സര്‍വകലാശാലക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ കത്തിന് അനുകൂല മറുപടിയുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഇപ്പോള്‍ അനുമതി നല്‍കാത്തതെന്നാണ് കാരണമായി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനുവരി മാസത്തിലായിരുന്നു പൂപ്പൊലി നടന്നുവന്നിരുന്നത്. പിന്നീട് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏപ്രിലില്‍ പൂപ്പൊലി നടത്താന്‍ ഗവേഷണകേന്ദ്രം പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി സംഘാടകസമിതിയോഗം ചേര്‍ന്ന് പൂപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

അതുപ്രകാരം ഏപ്രില്‍ 12 മുതല്‍ 22 വരെ പുഷ്പമേള നടത്താന്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകുന്നതിനാല്‍ പൂപ്പൊലി വീണ്ടും മാറ്റി. പിന്നീട് മെയ് 12 മുതല്‍ 22 വരെ പൂപ്പൊലി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മെയ് 27 വരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൂപ്പൊലി നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായി. പൂപ്പൊലിയുടെ മുന്നൊരുക്കമെന്ന രീതിയില്‍ ഉദ്യാനനഗരയിലെ രണ്ടേക്കര്‍ സ്ഥലത്ത് പൂപ്പൊലിക്കായി നട്ട പൂച്ചെടികളെല്ലാം പൂത്തു. മഴക്കാലവും അടുത്തെത്തി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോഴേക്കും മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകളും തുറക്കും. അത് കൊണ്ട് തന്നെ പൂപ്പൊലി ഈ വര്‍ഷം നടക്കില്ലെന്നത് ഉറപ്പായി കഴിഞ്ഞു. ഉദ്യാനനഗരിയിലെ സ്റ്റാളുകള്‍ ലേലത്തിലെടുത്തവര്‍ക്ക് അവര്‍ കെട്ടി വെച്ച തുക കാര്‍ഷികഗവേഷണകേന്ദ്രം തിരികെ നല്‍കി. അതേസമയം, അവധിക്കാലത്ത് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ദിനേന 750നും 1000നുമിടക്ക് സഞ്ചാരികള്‍ കാര്‍ഷികഗവേഷണകേന്ദ്രത്തിലെ ഉദ്യാനം സന്ദര്‍ശിക്കുന്നുണ്ട്. 15000 മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് കളക്ഷന്‍ ഇനത്തില്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം മേധാവി പ്രൊഫ.ഡോ.കെ അജിത്കുമാര്‍ വ്യക്തമാക്കി.

Wayanad

English summary
Pooppoli exhibition wayanad cancells regarding permission issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X