പുൽപ്പള്ളി കാപ്പിസെറ്റ് ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അധ്യാപകന്റെ അശ്ലീലചിത്ര പ്രദര്‍ശനം; പ്രതിഷേധവുമായി രക്ഷിതാക്കള്‍, അധ്യാപകൻ ഡിവൈഎഫ്ഐ നേതാവ്?
പുല്‍പ്പള്ളി: കാപ്പിസെറ്റ് ഗവ. ഹൈസ്ക്കൂളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പ്രൊജക്ടര്‍ വഴി അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്. താല്‍ക്കാലിക അധ്യാപകനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഒമ്പതാംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ആഴ്ചകള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്ത് ലാപ്ടോപ് വഴി അധ്യാപന് അശ്ലീലചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സംഭവം ഒരു വിദ്യാര്‍ഥി സ്കൂള്‍ അധികൃതരെ വാക്കാല്‍ അറിയിച്ചിരുന്നു.
എന്നാല്‍ യാതൊരുവിധ നടപടിയുമുണ്ടായില്ല. ഇതിന് ശേഷമാണ് പത്താംക്ലാസില്‍ പത്താംക്ലാസില്‍ മൊബൈല്‍ ഫോണ്‍ പ്രൊജക്ടര്‍ വഴി കണക്ട് ചെയ്ത് അശ്ലീല ചിത്രപ്രദര്‍ശനം നടത്തിയത്. ഈ വിഷയം ചില വിദ്യാര്‍ത്ഥികള്‍ പി ടി എ പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. പി ടി എ പ്രസിഡന്റ് വിഷയം സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരുവിധ നടപടികളുമുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം ഡി ഡി ഇക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അതിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് തിങ്കളാഴ്ച ഒരു രക്ഷിതാവ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായെത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രദേശത്തെ രാഷ്ട്രീയകക്ഷികള്‍ സ്കൂളിലെത്തി പൊലീസിനെ വിളിച്ചുവരുത്തുകയും, വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്ത ശേഷം അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന ഉറപ്പില്‍ സംഘര്‍ഷാവസ്ഥക്ക് അയവ് വരുകയുമായിരുന്നു. താല്‍ക്കാലിക അധ്യാപകന് ഡി വൈ എഫ് ഐയുടെ നേതാവായതിനാല്‍ പ്രശ്നം ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ നടന്നതെന്ന് ആരോപണമുണ്ട്. വിഷയത്തില്‍ ശിശുക്ഷേമസമിതിയും കമ്മീഷനും നേരിട്ട് വിദ്യാര്‍ത്ഥികളെ കണ്ട് മൊഴിയെടുക്കണമെന്നാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.
മുമ്പ് ഇതേ സ്കൂളില്‍ അധ്യാപകര്‍ അംഗങ്ങളായ ഒരു ഗ്രൂപ്പില്‍ പ്രധാനപ്പെട്ട ഒരു അധ്യാപകന് അശ്ലീലദൃശ്യങ്ങളയച്ചതിനെ തുടര്‍ന്ന് ഉന്നതാധികാരികള്‍ക്ക് പരാതി നല്കിയ സംഭവവുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ പ്രതിഷേധം ഉച്ചയോടെ പൊലീസെത്തിയാണ് അവസാനിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications