• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൗൺസിലിംഗിനെത്തിയ യുവതിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കമ്പളക്കാട്; കുടുംബ പ്രശ്നത്തിന് പരിഹാരം തേടി കൗൺലിങ്ങിന് എത്തിയ യുവതിയെ വൈദികൻ പീഡിപ്പിച്ചു. വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിലാണ് യുവതിയെ പീഡിപ്പിച്ചത്. മാനന്തവാടി കമ്മന സെന്‍റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളി വികാരിയായിരുന്നു ഇയാൾ.

ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന സ്ത്രീയെയാണ് വൈദികൻ പീഡിപ്പിച്ചതെന്നാണ് പരാതി. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നായിരുന്നത്രേ ഇയാൾ യുവതിയെ ധരിപ്പിച്ചത്. എന്നാൽ അതിന് ശേഷം ഭർത്താവിനെ തന്നിൽ നിന്ന് കൂടുതൽ അകറ്റുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറിയ വൈദികൻ യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേസമയം സംഭവത്തിൽ ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും പള്ളി വികാരി സ്ഥാനത്ത് നിന്നും മാറ്റിയതായി ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. പൗരോഹിത്യത്തിന് നിരക്കാത്ത ജീവിതമാണ് ഇയാൾ നയിച്ചതെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കേണിച്ചിറയിൽ ഇയാൾ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്‍ററുമായി സഭക്കോ ഭദ്രാസനത്തിനോ ബന്ധമില്ലെന്നും ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.

വിവാഹത്തിനായി ദുബായിൽ നിന്ന് പുറപ്പെട്ടു; കാത്തിരുന്നത് മരണം

'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ

ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്

Wayanad

English summary
Priest Arrested For Molesting Lady In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X