വയനാട്ടില്‍ സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു; കട ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍
പാമ്പാടി: വയനാട് പാമ്പാടി വയലില്‍ സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന സ്വദേശി പാലഞ്ചേരിയില്‍ പിസി രാജാമണിയാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടല്‍മാട് സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായിരുന്നു രാജാമണി. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബസിന്റെ ഒട്ടം നിലച്ചിരുന്നു. ഇതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തെ വിവിധ സംരഭങ്ങള്‍ നേരിടുന്നത്. സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസങ്ങള്‍ക്കിടെ അഞ്ചോളം ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരായിരുന്നു.
പാലക്കാടായിരുന്നു ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ഏറ്റവും ഒടുവിലായി ആത്മഹത്യ ചെയ്തത്. പാലക്കാട് വെണ്ണര സ്വദേശി പൊന്നുമണിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൊവിഡും ലോക്ക് ഡൗണും കാരണം പൊന്നുമണി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. വലിയ കട ബാധ്യതയുണ്ടെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications