വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ ഡി എഫിന് മറുപടിയുമായി കര്‍ഷകരിലേക്ക് നേരിട്ടിറങ്ങിചെന്ന് പ്രിയങ്ക; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളുമായി കൂടിക്കാഴ്ച നടത്തി, എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് പ്രിയങ്കയുടെ ഉറപ്പ്

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കര്‍ഷകരിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പ്രിയങ്കാഗാന്ധി. ഇടതുമുന്നണിയുടെ കാര്‍ഷികപാര്‍ലമെന്റിനും കിസാന്‍മാര്‍ച്ചിനും പകരമായി യു ഡി എഫ് സംഘടിപ്പിച്ച കര്‍ഷകസംഗമത്തിലാണ് പ്രിയങ്ക ആവേശമായത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരായിരുന്നു പ്രിയങ്കയെ വരവേല്‍ക്കാനായി പുല്‍പ്പള്ളി സീതാദേവി ക്ഷേത്രമൈതാനിയില്‍ തടിച്ചുകൂടിയത്.

<strong><br> വയനാട്ടില്‍ രാഹുല്‍ തരംഗമാകും..... ലീഗ് കോട്ടകള്‍ ഭദ്രം, ഇടുക്കിയും തൃശൂരും യുഡിഎഫിനൊപ്പം</strong>
വയനാട്ടില്‍ രാഹുല്‍ തരംഗമാകും..... ലീഗ് കോട്ടകള്‍ ഭദ്രം, ഇടുക്കിയും തൃശൂരും യുഡിഎഫിനൊപ്പം

പറഞ്ഞതിനേക്കാളും ഒന്നര മണിക്കൂര്‍ വൈകിയാണ് പ്രിയങ്ക എത്തിയതെങ്കിലും, വേദിയിലെത്തും മുമ്പെ കര്‍ഷകരുടെ മുന്നിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കര്‍ഷക പ്രശ്‌നങ്ങള്‍, ജപ്തി, വന്യമൃഗശല്യം എന്നിങ്ങനെ പ്രിയങ്കയുടെ മുമ്പില്‍ പരാതികളേറെയെത്തി. കര്‍ഷകനായ സി പി അസൈനാറിന്റെ നേതൃത്വത്തിലായിരുന്നു പ്രിയങ്കയുമായി സംസാരിച്ചത്.

Priyanka Gandhi

കര്‍ഷകരോടുള്ള ആശയവിനിമയത്തിന് ശേഷമാണ് പ്രിയങ്ക സദസിലേക്ക് കയറിയത്. കാര്‍ഷികമേഖലയിലെ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്. കടക്കെണിയും, വിളത്തകര്‍ച്ചയും കടുത്ത അവഗണനയുമാണ് അവിടുത്തെ കര്‍ഷകര്‍ നേരിടുന്നത്. എന്നാല്‍ കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്.

ഇതേ അവസ്ഥയാണ് വയനാട്ടിലെ കര്‍ഷകരും തൊഴിലാളികളും നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, വേദനകള്‍ എല്ലാമറിയാം. കാര്‍ഷികപ്രതിസന്ധി നേരിടാനാവാതെ നൂറ് കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മരിച്ച കര്‍ഷകരുടെ ഭാര്യമാരുടെയും, കുടുംബാംഗങ്ങളുടെയുമൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാരുടെ കോടിക്കണക്കിന് രൂപയാണ് എഴുതിത്തള്ളുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പ്രസംഗത്തിന് ശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളുമായി പ്രിയങ്കാഗാന്ധി സംസാരിച്ചു. പി ടി ജോണാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന്റെ വിഷയങ്ങള്‍ പ്രിയങ്കക്കായി അവതരിപ്പിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് പ്രിയങ്ക അവര്‍ക്കും ഉറപ്പ് നല്‍കി. അവസാനലാപ്പില്‍ പ്രിയങ്കയെത്തിയതോടെ യു ഡി എഫ് ക്യാംപ് കൂടുതല്‍ ആവേശത്തിലാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Priyanka Gandhi with farmers in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X