വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പദ്ധതി നിര്‍വഹണത്തില്‍ വയനാട് ജില്ലാപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്; 75.31 ശതമാനം നിര്‍വ്വഹണം പൂര്‍ത്തിയാക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പദ്ധതി നിര്‍വഹണത്തില്‍ വയനാട് ജില്ലാപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്. തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ പഞ്ചായത്ത് 75.31 ശതമാനം നിര്‍വ്വഹണം പൂര്‍ത്തിയാക്കിയാണ് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയത്. വിവിധ പദ്ധതികളുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് വയനാട് ജില്ലാപഞ്ചായത്ത് നേട്ടം കൊയ്തത്.

പ്രളയം: ഇടുക്കിയില്‍ 29.83 കോടി രൂപയുടെ ധനസാഹയം വിതരണം ചെയ്തു!!!

വയനാട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ പൂതാടി ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പുരോഗതി നേടിയത്. 73.59 ശതമാനമാണ് നിര്‍വ്വഹണം. മൂപ്പൈനാട്-72.76, നൂല്‍പ്പുഴ-69.77 എന്നീ പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ നിര്‍വ്വഹണ പുരോഗതി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലാണ്. 48.86 ശതമാനം. നഗരസഭകളില്‍ കല്‍പ്പറ്റയാണ് മുന്നില്‍ നില്‍ക്കുന്നത്.

Meeting

65.45 ശതമാനം, സുല്‍ത്താന്‍ ബത്തേരി 65.39 ശതമാനം, മാനന്തവാടി 41.24 ശതമാനം എന്നിങ്ങനെയാണ് നിര്‍വ്വഹണ പുരോഗതി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പനമരമാണ് മുന്നില്‍ 68.10 ശതമാനമാണ് ഇവിടെ പദ്ധതി നിര്‍വഹണം. സുല്‍ത്താന്‍ ബത്തേരി 57.72 ശതമാനം, മാനന്തവാടി 57.38 ശതമാനം, കല്‍പ്പറ്റ 55.50 ശതമാനവുമാണ് നിര്‍വ്വഹണം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും വാര്‍ഷിക പ്ലാന്‍ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ജില്ലാ വികസനസമിതി അവലോകനം ചെയ്തു.

അമ്പത് ശതമാനത്തില്‍ കുറവ് നിര്‍വ്വഹണ പുരോഗതിയുളള വകുപ്പുകള്‍ ഒരുമാസത്തിനകം എണ്‍പത് ശതമാനം പുരോഗതി നേടണമെന്ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗം നിര്‍ദ്ദേശിച്ചു. വകുപ്പ് പദ്ധതികളുടെ നിര്‍വ്വഹണത്തിന് നല്‍കുന്ന പ്രാധാന്യം ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും നല്‍കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Project implementation in Wayanad district panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X