വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നീക്കത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു; നിയമനടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും ശക്തമാക്കാന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ ജില്ലയില്‍ ശക്തമാവുന്നു. കുറുവാദ്വീപ്, സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീന്‍മുട്ടി എന്നീ കേന്ദ്രങ്ങളാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഈ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ പ്രദേശത്തെ നിരവധി പേര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഈ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ഏറെ കഷ്ടത്തിലായത്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തായി കച്ചവടം നടത്തുന്നവരും ടൂറിസംകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള അനുബന്ധജോലികള്‍ ചെയ്യുന്നവരുമാണ് വഴിമുട്ടിയത്. ജില്ലയിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപിനെ മാത്രം ആശ്രയിച്ച് 300 ഓളം കുടുംബങ്ങള്‍ വിവിധ മേഖലയിലായി ഉപജീവനം തേടുന്നുണ്ട്.

Wayanad

ഇവരെല്ലാം കാര്‍ഷികമേഖലയെ തകര്‍ച്ചയെ തുടര്‍ന്ന്‌വിനോദ സഞ്ചാരമേഖലിയലെത്തിപ്പെട്ടവരാണ്. കൃഷിയിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നിരിക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പുറത്തിറക്കിയ നിരോധനം ഇത്രയും കുടുംബങ്ങളെ പട്ടിണിയിലേക്കും ആത്മഹതക്യയിലേക്കും തള്ളി വിടുമെന്നാണ് അഭിപ്രായമുയരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വകക്ഷി ആക്ഷന്‍കമ്മിറ്റികള്‍ രൂപീകരിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കുറുവാദ്വീപുമായി ബന്ധപ്പെട്ട് ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി ഏപ്രില്‍ നാലിന് രാവിലെ 9.30 ന് മാനന്തവാടിയില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നുമാണ് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. 29 അംഗ ആക്ഷന്‍കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. കുറുവാ ദ്വീപിലെ ചില പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംഘടനയായ പ്രകൃതിസംരക്ഷണ സമിതി കോടതിയെ സമീപിച്ചതോടെയാണ് സൗത്ത് വയനാട് ഡിവിഷനിലെ ഇക്കോ ടൂറിസം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിടുന്നത്.

പ്രശ്നം പരിഹരിക്കാന്‍ കാലതാമസം നേരിട്ടാല്‍ മറ്റ് ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും സ്വാഭാവികമായി അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നതിനാല്‍ ജില്ലാതലത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനടപടി ശക്തമാക്കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട്. നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ആദിവാസി വിഭാഗങ്ങള്‍ അടക്കം 220 ഓളം പേര്‍ നേരിട്ട് ജോലി ചെയ്ത് വരുന്നുണ്ട്.

ഇതിന് പുറമെ ടാക്‌സി ഡ്രൈവര്‍മാര്‍, ചെറുകിട-വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവരെല്ലാം ടൂറിസത്തെ ആശ്രയിച്ചതാണ് പുലരുന്നത്. ഇത്തരത്തില്‍ നാല് ടൂറിസംകേന്ദ്രങ്ങളിലുമായി ആയിരക്കണക്കിന് പേരാണ് ഉപജീവനം നടത്തിവരുന്നത്. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് നീക്കുന്നതിന് വനസംരക്ഷണ സമിതികളും കോടതിയെ സമീപിച്ചിട്ടുണ്ട്.

Wayanad
English summary
Protest against eco tourism issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X