വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം മറന്നു; മേപ്പാടിയില്‍ മണ്ണ് നീക്കം ചെയ്യാനുള്ള പെര്‍മിറ്റിന്റെ മറവില്‍ കുന്നിടിക്കല്‍; പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

മേപ്പാടി: ഭൂമി തരം മാറ്റിയതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ നിര്‍മ്മാണപ്രവൃത്തികള്‍ നിരോധിച്ച സ്ഥലത്ത് വ്യാപകമായി കുന്നിടിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടപടികളൊന്നും സ്വീകരിക്കാതെ അധികൃതര്‍. മേപ്പാടി മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് ഇപ്പോള്‍ വ്യാപകമായി കുന്നിടിച്ചുകൊണ്ടിരിക്കുന്നത്. മേപ്പാടി പൂത്തകൊല്ലി എസ്റ്റേറ്റില്‍ ഉള്‍പ്പെട്ട ഈ സ്ഥലം തരം മാറ്റിയതുമായി ബന്ധപ്പെട്ടാണ് ജില്ലാകലക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തിയും മറ്റ് പ്രവര്‍ത്തികളും നിരോധിച്ച് ഉത്തരവിറക്കിയത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

നേരത്തെ ഈ എസ്റ്റേറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുകയും, തേയില ചെടികള്‍ നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയപ്പോഴുമാണ് ജില്ലാകലക്ടര്‍ എസ്റ്റേറ്റ് ഭൂമി തരം മാറ്റരുതെന്നും, കൃഷിസ്ഥലമായി നിലനിര്‍ത്തണമെന്നും ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നശിപ്പിച്ച തേയില ചെടികള്‍ക്ക് പകരം പുതിയ തേയില ചെടികളും, കാപ്പി തൈകളും, കമുകും വെച്ച് പിടിപ്പിച്ച് എസ്റ്റേറ്റ് ഉടമക്ക് തന്നെ തിരിച്ച് നല്‍കാനുള്ള നടപടികളും സ്വീകരിച്ചു വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. പഞ്ചായത്തധികൃതര്‍ തന്നെ കുന്നിടിച്ച് നിരത്തി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ തന്നെ പ്രതിഷേധവുമായെത്തി കഴിഞ്ഞു.

protest

പരിസ്ഥിതിയേയും പുഴകളെയും പ്രകൃതിയേയും സംരക്ഷിക്കാനും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടവര്‍ തന്നെ ഇത്തരം പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുന്നതിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിനും സാധ്യതയുണ്ട്. വയനാട്ടില്‍ അതിശക്തമായി മഴക്കെടുതി നേരിട്ട സമയത്ത് ഈ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഈ മണ്ണ് നീക്കം ചെയ്യുന്നതിനായി പെര്‍മിറ്റ് അനുവദിച്ചിരുന്നു. ഇതിന്റെ മറവിലാണ് ഇപ്പോള്‍ വ്യാപകമായി കുന്നിടിച്ചുകൊണ്ടിരിക്കുന്നത്.

മേപ്പാടി പഞ്ചായത്തിന്റെ മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മാര്‍ക്കറ്റിലേക്കും, മാര്‍ക്കറ്റിന് ചുറ്റും മണ്ണ് കുന്നുകൂടിയിരുന്നു. ഇത് നീക്കം ചെയ്യാന്‍ പഞ്ചായത്ത് റവന്യൂവകുപ്പിന്റെ അനുവാദവും വാങ്ങുകയുണ്ടായി. എന്നാല്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള അനുവാദത്തിന്റെ മറവിലാണ് മാര്‍ക്കറ്റിന്റെ പിന്‍വശത്തുള്ള വലിയകുന്ന് ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ഇപ്പോള്‍ വന്‍തോതില്‍ ഇടിച്ചു നിരത്തുന്നത്.

Wayanad
English summary
Protest against officials in Mappady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X