വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി എസ് സി എംപ്ലോയീസ് യൂണിയന്‍, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജില്ലാസമ്മേളനം നടത്തി

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുക, പെട്രോളിയം ഉത്പന്നങ്ങള്‍, പാചക വാതകം എന്നിവയുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് അവസാനിപ്പിക്കുക, പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കുക, വയനാട്ടിലേക്കുള്ള ചുരം ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ പിന്തുണക്കുക, മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക.

പി എസ് സി യില്‍ അധിക ജോലിക്ക് ആനുപാതികമായി അധിക തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി പി എസ് സി എംപ്ലോയീസ് യൂണിയന്‍ വയനാട് ജില്ലാസമ്മേളനം കല്‍പ്പറ്റയില്‍ നടന്നു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ മേഖലകളിലെയും നിയമനം പി എസ് സി ക്ക് വിടണമെന്നും, എയ്ഡഡ് വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും നിയമനം പി എസ് സി വഴിയാക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

news

പി എസ് സി വഴി ഉദ്യോഗസ്ഥരെ നിയമിക്കുബോള്‍ സാമൂഹ്യനീതി ഉറപ്പ്‌വരുത്തുന്നതിനാല്‍ പിന്നോക്ക ദുര്‍ബല വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. സമ്മേളനം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുള്‍ ഗഫൂര്‍,പി എസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ജയകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ സി എസ് മനോജ്, ജില്ലാ പ്രസിഡന്റ് പി രാജീവ്, കെ എസ് മഹേഷ് ബാബു, കെ വിജയലത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ദേവകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍ അബ്ദുള്‍ ജലീല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി രാജീവ് (പ്രസിഡന്റ്) വിമല കെ (വൈസ് പ്രസിഡന്റ്), ദേവകുമാര്‍ എം (സെക്രട്ടറി), വിജയലത കെ (ജോയിന്റ് സെക്രട്ടറി), അബ്ദുള്‍ ജലീല്‍ എന്‍ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Wayanad
English summary
PSC employees union district conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X