Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധങ്ങളുമായി ക്വട്ടേഷന്‍ സംഘം; പൊലീസ് പിടിയില്‍; വടിവാള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു

ബത്തേരി: ആയുധങ്ങളുമായി കാറില്‍ സഞ്ചരിച്ച അഞ്ചംഗ സംഘം പിടിയില്‍. വ്യാഴാഴ്ച്ച അമരക്കുനി സ്വദേശി ചെമ്മാംപുള്ളി സുരേഷ്(48) വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ട ഷിജു എന്നയാളെ ആക്രമിക്കാന്‍ ആയുധങ്ങളുമായി ക്വട്ടേഷന്‍ സംഘം കാറില്‍ കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് കാര്‍ പിന്തുടര്‍ന്ന് ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

ഇരുളം മണല്‍ വയല്‍ കല്ലോണിക്കുന്ന് പൊന്തന്‍മാക്കല്‍ അണ്ണായി എന്ന് വിളിക്കുന്ന പിഎസ് ലിനില്‍, പുല്‍പ്പള്ളി പാറക്കടവ് ശശിമല അയിനിക്കുഴിയില്‍ മൊട്ടയെന്ന് വിളിക്കുന്ന ഷൈനു, ബത്തേരി പുത്തന്‍കുന്ന പാലപ്പെട്ട് സംജാദ്, ബത്തേരി കുപ്പാടി തട്ടേശ്ശേരി അക്ഷയ്, യൂനൂസ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

arrest

സംഭവത്തില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പാറക്കടവ് സ്വദേശി ചിക്കുയെന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്ന് പിടിയിലാവര്‍ പൊലീസിനോട് പറഞ്ഞു. സംഘത്തിന്റെ കൈയ്യില്‍ നിന്നും ആയുധങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട. വടിവാള്‍, മരത്തിന്റെ വലിയ വടി, കത്തി എന്നിവയാണ് സംഘത്തിന്റെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

എസ്‌ഐമാരായ സണ്ണി തോമസ്, ബി സുലൈമാന്‍, കെസി മണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ എ പ്രവീണ്‍, ജയകൃഷ്ണന്‍, ടിബി സന്തോഷ് എന്നിവരാണ് അറസിറ്റിന് നേതൃത്വം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+