വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു; പേവിഷ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ നടത്തും

Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ശക്തമാകുന്നു. ജില്ലയില്‍ അതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ വരെ തെരുവുനായകള്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ തന്നെയാണ് തീരുമാനം.

നിലവില്‍ പരിശീലനം ലഭിച്ച ഏഴോളം പട്ടി പിടുത്തക്കാരാണ് ജില്ലയില്‍ മാത്രമായിട്ടുള്ളത്. ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

1

കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൂടി പരിശീലനം ലഭ്യമാക്കി സന്നദ്ധ സേന രൂപീകരിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണസമിതിയുടെ തീരുമാനം. ഇതുവരെ സന്നദ്ധ സേനയിലേക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 75 പേരാണ്.

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

നാടാകെ തെരുവ് പട്ടികള്‍ നിറഞ്ഞിരിക്കുന്ന സമയത്ത് ഇനിയും ആളുകള്‍ എത്തുമെന്നാണ് ജില്ലാ ഭരണസമിതി കരുതുന്നത്. ആളുകളെ കൂട്ടത്തോടെയാണ് തെരുവുനായ ആക്രമിക്കുന്നത്. എവിടേക്കെങ്കിലും ഒന്ന് പോകാന്‍ ഇറങ്ങിയാല്‍ പോലും ഭയത്തോടെയല്ലാതെ നാട്ടുകാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല.

60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി

അതേസമയം രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ക്രമീകരിക്കാന്‍ വെറ്ററിനറി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനാംഗങ്ങള്‍ക്ക് ആന്റി റാബീസ് വാക്‌സിനും ലഭ്യമാക്കും. കഴിഞ്ഞ മാസം പതിനാറാം തിയതി മുതലാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.

മുപ്പതിന് മുമ്പ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത നടപടിയിലേക്ക് കടക്കും. നായ്ക്കളെ പിടിക്കൂടി വന്ധ്യംകരിക്കുകയാണ് ചെയ്യുക.

ജില്ലയിലെ ആദ്യത്തെ ഹോട്‌സ്‌പോട്ടായ കല്‍പ്പറ്റയിലെ തെരുവുനായ്ക്കള്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക. ഹോട്‌സ്‌പോട്ടുകളില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് ക്യാമ്പ് നടത്തുക. പിന്നീട് അങ്ങനെയല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഇടങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കും. വളര്‍ത്തും നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ നേരത്തെ ആരംഭിച്ചതാണ്.

ഇത് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ നിലവില്‍ മൂന്ന് നഗരസഭകള്‍ ഉള്‍പ്പെടെ ഏഴ് ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്. തെരുവുനായ്ക്കള്‍ക്കായി ഒക്ടോബര്‍ അവസാന വാരത്തോടെ ഷെല്‍റ്റര്‍ ഹോമുകളും സജ്ജമാക്കും.

പൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാംപൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാം

Wayanad
English summary
rabies vaccination will start soon in wayanad after stray dog issue increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X