വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!

Google Oneindia Malayalam News

വയനാട്: റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് ജയിപ്പിച്ച വയനാട് മണ്ഡലത്തിനൊപ്പം കൊവിഡ് കാലത്ത് താങ്ങും തണലുമായി നില്‍ക്കുകയാണ് എംപിയായ രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ കാരണം മണ്ഡലത്തിലേക്ക് ഇതുവരെ എത്താനായിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പല രൂപത്തില്‍ വയനാട്ടുകാര്‍ അറിയുന്നു.

Recommended Video

cmsvideo
Rahul Gandhi MP To Distribute 350 Television Sets For The Students In Wayanad | Oneindia Malayalam

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ക്കേ വലിയ തോതില്‍ സഹായങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ കൈ പിടിച്ച് ഉയര്‍ത്തുന്നത് മണ്ഡലത്തിലെ പാവപ്പെട്ട കുരുന്നുകളെ ആണ്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ ഈ സമ്മാനം. വിശദമായി അറിയാം..

പഠനം വീട്ടിലിരുന്ന്

പഠനം വീട്ടിലിരുന്ന്

കൊവിഡ് വ്യാപനം കാരണം അടച്ചിട്ട സ്‌കൂളുകള്‍ സംസ്ഥാനത്ത് ഇതുവരെ തുറക്കാനായിട്ടില്ല. കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ എപ്പോള്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്നോ സാധാരണ നിലയിലുളള പഠനം എപ്പോള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നോ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനുളള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്.

സൗകര്യങ്ങളില്ലാത്തവർ

സൗകര്യങ്ങളില്ലാത്തവർ

അവിടെ ഉയര്‍ന്ന വെല്ലുവിളി നിരവധി വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തവരാണ് എന്നുളളതായിരുന്നു. വലിയ തോതില്‍ ആദിവാസി വിഭാഗം അടക്കമുളള പിന്നോക്ക ജനതയുളള വയനാട്ടില്‍ 700 കോളനികളില്‍ വൈദ്യുതി അടക്കമുളള ഭൗതിക സൗകര്യങ്ങളില്ല എന്നാണ് ട്രൈബല്‍ വകുപ്പ് നേരത്തെ കണ്ടെത്തിയത്.

 രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സമ്മാനം

രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സമ്മാനം

കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുളള സാമഗ്രികള്‍ എത്തിക്കുമെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ അദീല അബ്ദുളളയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കഴിഞ്ഞ ജൂണില്‍ രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയുടെ ആ സ്‌നേഹ സമ്മാനം എത്തിയിരിക്കുകയാണ്.

 350 ടെലിവിഷന്‍ സെറ്റുകൾ

350 ടെലിവിഷന്‍ സെറ്റുകൾ

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി 350 ടെലിവിഷന്‍ സെറ്റുകളാണ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്യുന്നത്. 225 ടിവികള്‍ ആണ് വയനാട് ജില്ലയില്‍ വിതരണം നടത്തുക. 125 ടിവികള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിലും വിതരണം നടത്തും.

'പഠിച്ചുയരാന്‍ കൂടെയുണ്ട് എംപി'

'പഠിച്ചുയരാന്‍ കൂടെയുണ്ട് എംപി'

പഠിച്ചുയരാന്‍ കൂടെയുണ്ട് എംപി എന്ന പേരിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ സഹായ വിതരണ പരിപാടി. രാഹുല്‍ ഗാന്ധി നല്‍കിയ 350 ടിവികളുടെ വിതരണ ഉദ്ഘാടനം നാളെ വൈകിട്ട് 3 മണിക്ക് നീര്‍വാരം പാലാക്കര കോളനിയില്‍ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. രാഹുല്‍ ഗാന്ധിയുടെ സഹായത്തിന് വയനാട്ടുകാര്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

നേരത്തെയും ടിവിയെത്തി

നേരത്തെയും ടിവിയെത്തി

ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 75 ടെലിവിഷന്‍ സെറ്റുകള്‍ മണ്ഡലത്തില്‍ രാഹുല്‍ വിതരണം നടത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ വകയായി 175 ടെലിവിഷനുകളും മണ്ഡലത്തിലെത്തി. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകളും വായനശാലകളും കേന്ദ്രീകരിച്ചാണ് ടിവികള്‍ സ്ഥാപിച്ചത്.

കൊവിഡ് കാല സഹായം

കൊവിഡ് കാല സഹായം

കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ രാഹുല്‍ ഗാന്ധി ജില്ലയ്ക്ക് സഹായവുമായി മുന്നോട്ട് വന്നിരുന്നു. വയനാട് മണ്ഡലത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപയാണ് രാഹുല്‍ ഗാന്ധി നേരത്തെ അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഐസിയു, മറ്റ് അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി പണം അനുവദിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് സഹായം.

50 സ്‌കാനറുകൾ

50 സ്‌കാനറുകൾ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം നിലയ്ക്ക് 50 സ്‌കാനറുകൾ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലേക്ക് എത്തിച്ചിരുന്നു. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തത്. കോഴിക്കോടും മലപ്പുറത്തുമായി 10 സ്‌കാനറുകള്‍ വീതം വിതരണം നടത്തി. ഇത് കൂടാതെ വയനാട്ടിലേക്ക് 20,000 മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു.

ആര്‍ത്രോസ്‌കോപ്പി മെഷീന്‍

ആര്‍ത്രോസ്‌കോപ്പി മെഷീന്‍

രാഹുൽ ആവശ്യപ്പട്ടത് പ്രകാരം ഗുജറാത്തിൽ നിന്നുളള രാജ്യസഭാ എംപി ഡോ. അമീ യാജ്നിക് 25 ലക്ഷം രൂപ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു. താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലുളള ചികിത്സകള്‍ക്കും സന്ധി രോഗങ്ങളുടെ ചികിത്സയ്ക്കും സഹായകമാകുന്ന ആര്‍ത്രോസ്‌കോപ്പി മെഷീന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് സ്ഥാപിച്ചിരുന്നു. പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവാക്കിയാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്.

കമ്മ്യൂണിറ്റി കിച്ചണിലേക്ക്

കമ്മ്യൂണിറ്റി കിച്ചണിലേക്ക്

തീര്‍ന്നില്ല, ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും രാഹുല്‍ ഗാന്ധി കൊവിഡ് കാലത്ത് എത്തിക്കുകയുണ്ടായി. 13000 കിലോ അരിയും ഭക്ഷ്യസാധനങ്ങളുമാണ് രാഹുല്‍ എത്തിച്ചത്. ജില്ലയിലെ 23 പഞ്ചായത്തുകള്‍ക്കും മൂന്ന് മുന്‍സിപ്പാലിറ്റിക്കുമായി 500 കിലോ അരി, കടല, വന്‍പയര്‍ പോലുളള ധാന്യങ്ങള്‍ എന്നിവ എംപി നല്‍കുകയുണ്ടായി.

Wayanad
English summary
Rahul Gandhi MP to distribute 350 Television sets for the students in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X