പ്രതിഷേധം അലയടിക്കുന്നു; കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും
കല്‍പ്പറ്റ: വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ കൂറ്റന്‍ പ്രകടനവുമായി കോണ്‍ഗ്രസ്. കല്‍പ്പറ്റയിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം പങ്കെടുത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. കെ സി വേണുഗോപാല്‍, എം പിമാരായ കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, രമ്യ ഹരിദാസ്, ടി സിദ്ദിഖ് എം എല്‍ എ, വി ടി ബല്‍റാം തുടങ്ങിയവരും പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

പിണറായിയും കൂട്ടരും ആക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി സിദ്ദിഖ് എം എല്‍ എ അറിയിച്ചു. വയനാട് ഡി സി സി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം കല്‍പ്പറ്റയിലേക്കാണ് പോകുന്നത്. കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ നേതാക്കള്‍ സംസാരിക്കും. പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിച്ച് കൊണ്ട് മുന്നോട്ടു പോകണമെന്ന് നേതാക്കള്‍ നിരന്തരം നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസിനെ ഒരു തരത്തിലും പ്രകടനത്തിലേക്ക് അടുപ്പിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് വരേണ്ട എന്ന വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇതേ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Recommended Video

ഷാഫി പറമ്പില്‍ എം എല്‍ എ അടക്കമുള്ള നേതാക്കള്‍ ഉടന്‍ സ്ഥലത്ത് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സി പി എം, കോണ്‍ഗ്രസ് ഓഫീസ് പരിസരമുള്‍പ്പെടെ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മണ്ഡലത്തില്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications