ജയിലൊക്കെ കണ്ണില്‍ പൊടിയിടാനോ? രാഹുലിന്റെ ഓഫീസ് ആക്രമിച്ചവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ സ്വീകരണം
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവര്‍ക്ക് വന്‍ സ്വീകരണമൊരുക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. അത് ആഘോഷിച്ചതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. അതേസമയം എസ്എഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതും ജില്ലാ സമിതി പിരിച്ചുവിട്ടതുമെല്ലാം വെറും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടിയത്. കേസിലെ 29 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഇവര്‍ റിമാന്‍ഡിലായിരുന്നു.













Click it and Unblock the Notifications