വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തി രാഹുല്‍ഗാന്ധി: ബലി പൂര്‍വികര്‍ക്കും ജവാന്‍മാര്‍ക്കും!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പൂര്‍വികര്‍ക്കും പാര്‍ട്ടി രക്തസാക്ഷികള്‍ക്കും ബലിതര്‍പ്പണം നടത്തി എഐസി സിസി അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലാണ് രാഹുല്‍ഗാന്ധി ബലിതര്‍പ്പണചടങ്ങുകള്‍ നടത്തിയത്. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പിതൃതര്‍പ്പണ പൂജക്ക് ശേഷമായിരുന്നു രാഹുല്‍ പാപനാശിനിക്കരയില്‍ ബലിതര്‍പ്പണം നടത്തിയത്.

വയനാട്ടുകാർക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകും, സ്ഥാനാർത്ഥിത്വം അംഗീകാരംവയനാട്ടുകാർക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകും, സ്ഥാനാർത്ഥിത്വം അംഗീകാരം

വിശ്രമമന്ദിരത്തിലെ മുറിയിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറി മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് പടികള്‍ കയറി ക്ഷേത്രമുറ്റത്തെത്തിയത്. ഓഫീസിലെത്തി പിതൃതര്‍പ്പണ പൂജക്കുള്ള രശീതി വാങ്ങിയ ശേഷം ദേവന്റെ നടയില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പാപനാശിനിയിലേക്ക് പിതൃകര്‍മ്മത്തിനായി നീങ്ങി. പാപനാശിനിയിലെത്തിയ അദ്ദേഹം പിതൃമാതാവ് ഇന്ദിരഗാന്ധിയടക്കമുള്ള ഏഴ് തലമുറകള്‍ക്കും പിതാവ് രാജീവ് ഗാന്ധിക്കുമാണ് ആദ്യം ബലികര്‍മ്മങ്ങള്‍ നടത്തിയത്.

rahulgandhiwaynad2-1


പിന്നീട് പുല്‍വാമയിലും വിവിധ കാലഘട്ടങ്ങളിലും സൈന്യത്തില്‍ നിന്ന് വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രക്തസാക്ഷിത്വം വരിച്ച കൃപേഷും ശരത്‌ലാലും അടക്കമുള്ളവര്‍ക്കും വെവ്വേറെ പിണ്ഡം വെച്ച് പ്രാര്‍ത്ഥനകള്‍ നടത്തി. പാപനാശിനിയില്‍ കാര്‍മ്മികനായ പയ്യന്നൂര്‍ കരുവള്ളൂര്‍ സ്വദേശി പയ്യള്ളിക്ക ഇല്ലത്ത് ഗണേശന്‍ ഭട്ടതിരി ചൊല്ലി കൊടുത്ത സംസ്‌കൃത മന്ത്രോച്ചാരണങ്ങള്‍ രാഹുല്‍ ഏറ്റുചൊല്ലി. പിന്നീട് പഞ്ച തീര്‍ത്ഥകുളവും സന്ദര്‍ശിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. നടയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും പ്രസാദവും നിവേദ്യവും സ്വീകരിച്ച് ദക്ഷിണയും നല്‍കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. 1991 ല്‍ രാജീവ് ഗാന്ധിയുടെ ചിതാ ഭസ്മം നിമഞ്ഞ് ജനം ചെയ്ത സ്ഥലം കൂടിയാണ് പാപനാശിനി.

rahulgandhiwayand-1

കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി. സി. വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി തിരുനെല്ലി ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പ്രത്യേക വാഹനവ്യൂഹത്തില്‍ പഞ്ച തീര്‍ത്ഥം വിശ്രമ മന്ദിരത്തില്‍ എത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോയത്.

Wayanad
English summary
Rahul Gandhi perform rituals in Thirunelli temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X