India
 • search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എസ്എഫ്‌ഐയുടെ ചോരകുടിക്കാമെന്ന് കരുതിയെങ്കില്‍ പ്രതിരോധിക്കും'; ന്യായീകരിച്ച് കേസില്‍ പ്രതിയായ നേതാവ്

Google Oneindia Malayalam News

വയനാട്: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ വയനാട് എസ് എഫ് ഐ ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് അവിഷിത്ത് കെ ആര്‍ രംഗത്ത്. എസ് എഫ് ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ പഹ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

1

ഈ സംഭവത്തിന്റെ പേരില്‍ എസ് എഫ് ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും. സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ. ഇപ്പോള്‍ വയനാട് എം പി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എം പിക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്നും അവിഷിത്ത് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

എസ് എഫ് ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ് എഫ് ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ് എഫ് ഐയുടെ കൂടെ വിഷയമാണ്...

3

സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..
ഇപ്പോള്‍ വയനാട് എം പി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എം പിക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം..

4

ഈ സംഭവത്തിന്റെ പേരില്‍ എസ് എഫ് ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും.- അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കെ ആര്‍ അവിഷിത്ത് കേസില്‍ പ്രതിയാണ്. ഇപ്പോള്‍ അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. എന്നാല്‍ ആക്രമണം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡി വൈ എഫ് ഐ നേതാക്കള്‍ക്കൊപ്പം വൈകിയാണ് അവിഷിത്ത് എത്തിയതെന്നാണ് സി പി എം നേതാക്കള്‍ വിശദീകരിക്കുന്നത്.

6

ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അവിഷിത്ത് ഈ മാസം ആദ്യം ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിഞ്ഞുവെന്ന് നേതാക്കള്‍ പറയുന്നു. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഇതിനകം തന്നെ 25 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കസ്റ്റഡിയില്‍ എടുത്തവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

7

പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. തന്റെ ഓഫീസുമായി ബന്ധമുള്ള ആള്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

'നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ് ഐ ഇത്തരത്തിൽ അഴിഞ്ഞാടില്ല'; രമേശ് ചെന്നിത്തല'നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ് ഐ ഇത്തരത്തിൽ അഴിഞ്ഞാടില്ല'; രമേശ് ചെന്നിത്തല

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

cmsvideo
  രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
  Wayanad
  English summary
  Rahul Gandhi's office issue: Former SFI district vice president Avishith KR hobjected police action
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X