വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിവിട്ടു; ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കി പ്രിയങ്ക, അപകടം മനപൂര്‍വമെന്ന വ്യാജപ്രചരണം തള്ളി സോഷ്യല്‍മീഡിയ!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനെത്തിയ വേളയില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ്‌ഷോക്കിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് പരിക്കേറ്റ ഇന്ത്യ എ ഹെഡ് എന്ന ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്സന്‍ ആശുപത്രി വിട്ട് തിരുവനന്തപുരത്തേക്ക് പോയി. കൈക്കും തോളെല്ലിനും പരിക്കേറ്റ റിക്‌സനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക വാഹനത്തിലായിരുന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

<strong>അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ തട്ടിപ്പ്; വ്യാജസിദ്ധൻ പിടിയിൽ, ചികിത്സയ്ക്കായി വാങ്ങിയിരുന്നത് അര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ!</strong>അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ തട്ടിപ്പ്; വ്യാജസിദ്ധൻ പിടിയിൽ, ചികിത്സയ്ക്കായി വാങ്ങിയിരുന്നത് അര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ!

റിക്‌സനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഫോണില്‍ വിളിച്ച പ്രിയങ്ക സുഖവിവരങ്ങള്‍ തിരക്കി ആശ്വസിപ്പിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളിയും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ എളുപ്പത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് രാഹുല്‍ വ്യാഴാഴ്ച തന്നെ ട്വീറ്റ് ചെയ്തിരുന്നു.

Priyanka Gandhi and Rahul Gandhi

ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു റിക്‌സന്റെ ഷൂസ് അഴിച്ച് ആംബുലന്‍സിലേക്ക് കൊണ്ടുപോയി കൊടുക്കുന്ന പ്രിയങ്കയുടെയും സഹായിക്കാനോടിയെത്തിയ രാഹുലിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും. എന്നാല്‍ ഇപ്പോഴിത് അഭിനയവും നാടകവുമാണെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് ശരീരത്തേക്കാള്‍ മനസിനെയാണ് വേദനിപ്പിക്കുന്നതെന്ന് വയനാട് വിടും മുമ്പെ റിക്‌സണ്‍ പറഞ്ഞു.

വണ്ടിയിലുണ്ടായിരുന്ന പല മാധ്യമപ്രവര്‍ത്തകരും പരിക്കേല്‍ക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാഹുലിന്റെ മുമ്പിലെ ട്രക്കില്‍ നിന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുഖേന കേരളത്തിലെ 25 മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസായിരുന്നു സ്‌പെഷ്യല്‍ബ്രാഞ്ച് മുഖേന വാങ്ങിയിരുന്നത്. എന്നാല്‍ ദേശീയചാനലുകളടക്കം കൂട്ടത്തോടെ എത്തിയതോടെ ഈ വാഹനത്തില്‍ ഇരട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറേണ്ടി വന്നു.

ഇതോടെ വളരെ പ്രയാസപ്പെട്ടായിരുന്നു ഒരോ മാധ്യമപ്രവര്‍ത്തകരും ചിത്രങ്ങള്‍ പകര്‍ത്തിയത്. നാമനിര്‍ദേശ പത്രികാസമര്‍പ്പണവേളയില്‍ വാഹനത്തില്‍ നിന്നും ഇറങ്ങാതെ 20 മിനിറ്റോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊരിവെയിലത്ത് നില്‍ക്കേണ്ടതായും വന്നു. പിന്നീട് റോഡ് ഷോ ബൈപ്പാസിലൂടെ കറങ്ങി നഗരം ചുറ്റി അവസാനിക്കുന്നത് വരെ ഒരു മാധ്യമപ്രവര്‍ത്തകനും ഈ വാഹനത്തില്‍ നിന്നും ഇറങ്ങിയിരുന്നില്ല. ഒന്നര മണിക്കൂര്‍ നീണ്ട കല്‍പ്പറ്റ നഗരം ചുറ്റിയുള്ള റോഡ് ഷോയുടെ അവസാന നിമിഷമാണ് ഈ വാഹനം അപകടത്തില്‍പ്പെട്ടത്.

റോഡ്‌ഷോയില്‍ ആദ്യമുണ്ടായിരുന്ന ട്രക്കായിരുന്നു താല്‍ക്കാലിക ഹെലിപാഡിന് സമീപത്തേക്ക് ആദ്യമെത്തിയത്. ഇതിനിടെയില്‍ ട്രക്കിന്റെ പിന്‍ചക്രങ്ങള്‍ കുഴിയില്‍ വീണായിരുന്നു അപകടം സംഭവിച്ചത്. മുന്‍നിരയില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച കൈവരിയില്‍ ചാരിനിന്ന മാധ്യമപ്രവര്‍ത്തകരായിരുന്നു പുറത്തേക്ക് തെറിച്ചുവീണത്. റിക്‌സനെ എടുത്ത് നിലത്ത് വീണ് കിടക്കുന്നത് കണ്ടാണ് പ്രിയങ്ക തുറന്ന വാഹനത്തില്‍ നിന്നും ധൃതിയില്‍ ഇറങ്ങിവന്നത്.

റിക്‌സന് അരികിലെത്തിയ പ്രിയങ്കയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് റികസന്റെ കാലിലെ ഷൂസ് അഴിച്ചുമാറ്റുകയായിരുന്നു. പിന്നീട് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് വിളിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയും ചേര്‍ന്ന് ഡോക്ടറെ വിളിച്ച് വരുത്തി പ്രഥമ ശുശ്രൂഷ നല്‍കിയാണ് ആംബുലന്‍സില്‍ കയറ്റി. സ്ട്രക്ചറില്‍ കയറ്റാന്‍ നേരമാണ് രാഹുല്‍ ഗാന്ധി അവിടേക്കോടിയെത്തിയത്. പിന്നീട് റിക്‌സണെ കയറ്റിയ സ്ട്രക്ചര്‍ താങ്ങിയെടുത്തത് രാഹുല്‍ ഗാന്ധിയായിരുന്നു.

ഈ സമയത്താണ് നിലത്ത് അഴിച്ചുവെച്ച റിസ്‌കന്റെ ഷൂസുമെടുത്ത് പ്രിയങ്ക ആംബുലന്‍സില്‍ എത്തിക്കുന്നത്. ഈ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന വയനാട്ടിലെ മാധ്യമപ്രവര്‍ത്തകനായ സി വി ഷിബു പകര്‍ത്തിയ ചിത്രങ്ങളും, ദൃശ്യങ്ങളും ഈ വ്യാജപ്രചരണത്തെ അപ്പാടെ തള്ളിക്കളയുന്നതാണ്.

Wayanad
English summary
Rahul Gandhi's road show in Wayanad; The injured journalist discharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X