Get Updates
Get notified of breaking news, exclusive insights, and must-see stories!

'അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എന്നും പ്രചോദനം'; അപകടത്തിൽ മരിച്ച ഷെരീഫിനെക്കുറിച്ച് രാഹുൽ

2021 ഏപ്രിൽ നാലിനാണ് രാഹുൽഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ കയറിയത്.

Rahul Gandhi31

pc: Rahul HGandhi Facebook

കല്പറ്റ: വാര്യാട് അപകടത്തിൽ മരിച്ച ഷെരീഫിനൊപ്പമുള്ള ഓട്ടോയാത്രയുടെ ഓർമ പങ്കുവെച്ച് രാഹുൽഗാന്ധി എം.പി. യാത്രയ്ക്കിടെ ഷെരീഫുമായി സംവദിക്കാൻ അവസരം ലഭിച്ചു. അതിൽ നിന്ന് തൊഴിലാളിവർഗത്തിന്റെ ജീവിതത്തെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചും തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഓർമ്മപങ്കുവെച്ചത്

ഷെരീഫിന്റെ തളരാത്ത ആവേശം തനിക്ക് പ്രചോദനമാണെന്നും രാഹുൽഗാന്ധി പറഞ്ഞു. വി.വി. ഷെരീഫിന്റെയും ഓട്ടോയാത്രക്കാരി അമ്മിണിയുടെയും മരണത്തിൽ അദ്ദേഹം അനുശോചിച്ചു. 2021 ഏപ്രിൽ നാലിനാണ് രാഹുൽഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ കയറിയത്.
എടപ്പെട്ടി ജീവൻജ്യോതി സന്ദർശിച്ചശേഷം തിരികെപ്പോകാൻ ഹെലികോപ്റ്റർ കയറാനായി കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂൾവരെയായിരുന്നു രാഹുൽ ഓട്ടോയിൽ കയറിയത്. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

'കേരളത്തിലെ വയനാട്ടിൽ നിന്നുള്ള അതിദാരുണമായ റോഡപകട വാർത്ത അഗാധമായി അസ്വസ്ഥതയുണ്ടാക്കുന്നു. മരണപ്പെട്ട വി വി ഷെരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. 2021 ഏപ്രിലിൽ വയനാട് സന്ദർശനത്തിൽ ഷെരീഫുുമായി സംവദിക്കാൻ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയവും വിവേകവും തൊഴിലാളി വർഗത്തിന്റെ ജീവിതത്തിലും പോരാട്ടത്തിലും എനിക്ക് അടുത്ത തിരിച്ചറിവ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ തളരാത്ത ആത്മാവ് എനിക്ക് എന്നും ഒരു പ്രചോദനമായിരിക്കും', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവർ മുട്ടിൽ എടപ്പെട്ടി വാക്കൽവളപ്പിൽ വി.വി. ഷെരീഫ് (50), എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി (49) എന്നിവർ മരിച്ചത്. കാറുമായി ഇടിച്ച ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി. ബസ്സിനടിയിൽപ്പെടകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ‌ അപകടമുണ്ടായത്. മുട്ടിൽഭാഗത്തേക്കു വരുകയായിരുന്ന ഓട്ടോറിക്ഷ സമീപത്തെ ഗ്രൗണ്ടിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന കാറുമായി ആദ്യം ഇടിച്ചു. പിന്നീട് നിയന്ത്രംവിട്ട് എതിരെ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിനിടിക്കുക ആയിരുന്നു. ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ കയറിയിറങ്ങിയ ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർയാത്രക്കാരനായ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിനും പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+