വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് സാന്നിധ്യം: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം റദ്ദാക്കി

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷാ ഏജൻസികളുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യ ത്തിലാണ് സുരക്ഷാ ഏജൻസി അനുമതി നൽകാതിരുന്നത്. കൽപ്പറ്റയിലാണ് എസ് പി ജി യോഗം ചേർന്നത്. കേരളത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

<strong>രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!</strong>രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ ലക്കിടിയിലെ വസതി സന്ദർശിക്കാനായിരുന്നു മാർച്ച് 14 ന് രാഹുൽ വയനാട് സന്ദർശിക്കാനിരുന്നത്. വെടിവെപ്പ് നടന്ന ഉപവൻ റിസോർട്ടിൽ നിന്നും ജവാന്റ വീട്ടിലേക്ക് അധികം ദൂരമില്ല. ലക്കിടിയിലെ സന്ദർശനത്തിന് പകരമായി തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടിൽ പോകാനുള്ള അനുമതിയും രാഹുലിന് ലഭിച്ചില്ല.

rahulgandhi111-1

വസന്തകുമാറിന്റെ വീടിന് പുറമേ കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വയനാട് സന്ദര്‍ശനം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. കോഴിക്കോട് ബീച്ചിലെ റാലിയുള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റമില്ലാതെ തുടരും. വൈത്തിരിലെ ഉപവന്‍ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കിയത്.

Wayanad
English summary
Rahul gandhi's wayanad visit cancells due to maoist influence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X