വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ‌ പ്രസംഗത്തിന്‌‌ വിദ്യാര്‍ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ; വീഡിയോ വൈറല്‍

Google Oneindia Malayalam News

കല്‍പ്പറ്റ: ഇത്തവണ രാഹുല്‍ ഗാന്ധി വണ്ടൂര്‍ ഗവണ്‍മെന്റ്‌ ഗേഴ്‌സ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത്‌ വിദ്യാര്‍ഥിനിയായ ഫാത്തിമയാണ്‌. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഫാത്തിമ പരിഭാഷപ്പെടുത്തുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ്‌ നേതാവ്‌ പിസി വിഷ്‌ണുനാഥ്‌ ഫെ്‌സ്‌ബുക്കില്‍ പങ്കുവെച്ചു. ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷക്ക്‌ എന്തൊരു ചാരുത എന്നായിരുന്നു പിസി വിഷ്‌ണുനാഥ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.

Recommended Video

cmsvideo
മലപ്പുറം; വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയതായി നിർമ്മിച്ച കെട്ടിടം;രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം നിർവഹിച്ചു

താന്‍ ആശയവിനിമയം നടത്തുന്നത്‌ പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണെന്ന്‌ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പക്ഷേ ഇപ്പോള്‍ പുഞ്ചിരിക്കുന്നത്‌ മാസ്‌ക്‌ ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നതെനിക്കും. പക്ഷേ മാസ്‌ക്‌ മാറ്റുന്നതിന്‌ മുന്‍പ്‌ ഞാന്‍ സ്വയം ചിന്തിക്കും. ഞാന്‍ എന്റെ അമ്മയെക്കുറിച്ച്‌ ചിന്തിക്കും..രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul

രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ ദിനത്തിലെ പരിപാടിയായിരുന്നു വണ്ടൂരിലേത്‌. വണ്ടൂര്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംസാരിച്ചു.
പിസി വിഷ്‌ണുനാഥ്‌ ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പ്‌

പൊതുപ്രവർത്തകർക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും...അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല...ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്ക് ധരിക്കണം. "
വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമയുടെ മികവാർന്ന തർജ്ജമ കൂടിയായപ്പോൾ രാഹുൽഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത ! #വയനാടിന്റെ രാഹുൽ

Wayanad
English summary
Rahul Gandhi speech translated student Fathima; video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X