രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; നേതൃത്വവുമായി നിര്‍ണായക കൂടിക്കാഴ്ച, പരാതികള്‍ ചര്‍ച്ചയാകും
മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കെ മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലാണ് രാഹുല്‍ എത്തുക. രാവിലെ എട്ടരയ്ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ എത്തും. തുടര്‍ന്ന് ഇരുവരും കടവ് റിസോര്‍ട്ടില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.

മുന്‍ കെപിസിസി അധ്യക്ഷന്മാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പരസ്യമായ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. നേതാക്കളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ് സൂചന. രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തില്‍ എത്തുന്നുണ്ട്.
വിഎം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത് കേരള നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തി തീരുമാനം പിന്‍വലിപ്പിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. അമ്പിനും വില്ലിനും അടുക്കാത്ത സുധീരന്‍ ഇതിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കിയാണ് സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്തുപോയത്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ അപ്രതീക്ഷിതമായി സുധീരന്‍ രാജിവച്ചത് കടുത്ത പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. രാജി പിന്‍വലിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യം സുധീരന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സുധീരന്റെ വീട്ടിലെത്തിയുള്ള സതീശന്റെ അനുനയചര്‍ച്ചയും വിജയിച്ചില്ല.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്
Recommended Video
ഈ സാഹചര്യത്തില്‍ കെ സുധാകരനും വിഡി സതീശനും രാഹുലുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കാം. ഇന്ന് കേരളത്തില്‍ എത്തുന്ന രാഹുലര്‍ നാളെ രാവിലെ ദില്ലിയിലേക്ക് മടങ്ങും. ഇന്ന് മലപ്പുറത്തെത്തുന്ന രാഹുല്‍ കാളികാവില്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമ കേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍.












Click it and Unblock the Notifications