'ഐ ലവ് വയനാട്'; കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈനിൽ കയറി രാഹുൽ, വീഡിയോ വൈറൽ
കല്പറ്റ: വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി പങ്കുവെച്ച ഒരു വീഡിയാണ് ഇപ്പോൾ ട്രെന്റായി കൊണ്ടിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് എത്തിയപ്പോൾ വയനാട്ടിലെ സിപ് ലൈനിൽ കയറിയ വീഡിയോയാണ് രാഹുൽ ഗാന്ധി യൂട്യൂബിൽ പങ്കുവെച്ചത്. കാരാപുഴയിലെ അഡ്വഞ്ചർ പാർക്കിലെ സിപ് ലൈനിലാണ് രാഹുൽ കയറിയത്.
കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ ഞാൻ ചെയ്തു എന്ന് പറഞ്ഞാണ് രാഹുൽ വീഡിയോ പങ്കുവെച്ചത്. വയനാട്ടിലെ ടൂറിസത്തെക്കുറിച്ചും ആളുകളുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വയനാടിനെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് താനും പ്രിയങ്കയുമെന്ന് അദ്ദേഹം പറഞ്ഞു.

PC: Rahul Gandhi/ youtube
' വയനാട്ടിൽ പ്രിയങ്കയുടെ പ്രചാരണ വേളയിൽ ശരിക്കും പ്രചോദനമാകുന്ന ചില നാട്ടുകാരുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. സമീപകാല വെല്ലുവിളികൾക്കിടയിലും അവർ തളരുന്നില്ല', വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറയുന്നു. വയനാട് എന്നത്തേയും പോലെ അതിശകരവും സുരക്ഷിതവും ആണെന്ന് സന്ദർശകരെ കാണിക്കാനായുള്ള എല്ലാ ശ്രമങ്ങളും അവർ നത്തുന്നുണ്ടെന്നും താൻ സിപ് ലൈൻ സ്വയം പരീക്ഷിച്ചുവെന്നും ഓരോ നിമിഷവും താൻ ആസ്വദിച്ചെന്നും രാഹുൽ പറഞ്ഞു.
വയനാട്ടിൽ ഈ അടുത്ത് സംഭവിച്ച ഉരുൾപൊട്ടൽ വിനോദസഞ്ചാരത്തെ ബാധിച്ചുവെന്നും ഉപജീവന മാർഗം ശരിക്കും ദുരിതത്തിലാണെന്നും കടയുടമകൾ മുതൽ ഹോം സ്റ്റേ ഉടമകളും അഡ്വഞ്ചർ പാർക്ക് ടീമും വരെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും കഠിന പരിശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കഥ കേട്ടപ്പോൾ അവരുടെ പോരാട്ടങ്ങളിൽ ഉത്കണ്ഠ തോന്നിയെന്നും അവരുടെ സഹിഷ്ണുത കണ്ടപ്പോൽ അപാരമായ ആരാധന തോന്നിയെന്നും രാഹുൽ വ്യക്തമാക്കി.
ഇത് തനിക്ക് രാഷ്ട്രീയത്തേക്കാൾ അപ്പുറമാണെന്നും വയനാട്ടിലെ ജനങ്ങൾ ശരിക്കും തന്റെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുക എന്ന ദൗത്യവുമായി ഞാനും പ്രിയങ്കയും ഇത് ഏറ്റെടുത്തു.
വയനാട് ഇന്ത്യയിലെ ഏറ്റവും മികച്ചത് ഉൾക്കൊള്ളുന്നുവെന്നും പ്രകൃതി ദൃശ്യങ്ങൾ, ഊർജ്ജസ്വലമായ സംസ്കാരം, സമാനതകളില്ലാത്ത പ്രതിരോധം, നമുക്ക് നമ്മുടെ രാജ്യത്തിനുള്ളിലെ മാന്ത്രിക വിദ്യ വീണ്ടും കണ്ടെത്താം. ഇന്ത്യ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ലോകത്തെ കാണിക്കാം, അദ്ദേഹം പറഞ്ഞു. ഐ ലവ് വയനാട് എന്ന് എഴുതിയ ടീ ഷർട്ടാണ് രാഹുൽ ധരിച്ചത്.












Click it and Unblock the Notifications