ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
നാളെ രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. രാവിലെ പത്തിന് കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളിലും പങ്കെടുക്കും.

കല്‍പറ്റ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയമനാട്ടിലെത്തും. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതില്‍ ആവേശത്തിലാണ്. പുതിയൊരു രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മോദിക്കെതിരെ നടത്തിയ പ്രസംഗമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനിടയില്‍ ആണ് അദ്ദേഹം ജില്ലയിലേക്ക് എത്തുന്നത്. കാര്യപരിപാടികള്‍ വയനാട്ടില്‍ ഉണ്ടെന്നാണ് സൂചന. രാത്രി എട്ട് മണിക്കാണ് അദ്ദേഹം കരിപ്പൂരില്‍ വിമാനമിറങ്ങുക.
അതേസമയം രാഹുലിനെ സ്വീകരിക്കാനായി പ്രവര്‍ത്തകരും നേതാക്കളും എത്തും. അതിന് ശേഷമാണ് മണ്ഡല സന്ദര്‍ശനമുണ്ടാവുക. നാളെ രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.
രാവിലെ പത്തിന് കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളിലും പങ്കെടുക്കും. വയനാട്ടിലെ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകനായ പുതുശ്ശേരി തോമസ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. തോമസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും.
അന്നേ ദിവസം വൈകീട്ട് മീനങ്ങാടിയില്‍ പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും രാഹുല്‍ നടത്തും. കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനമാണ് രാഹുല്‍ നടത്തുക.












Click it and Unblock the Notifications