• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ഉച്ചഭക്ഷണം കഴിച്ച് മടക്കം

വയനാട്; വയനാട്ടിലെ തന്റെ ത്രിദിന സന്ദർശനത്തിനിടെ തിരുനെല്ലിയിലെ കർഷക കൂട്ടായ്മയുടെ പാടശേഖരം സന്ദർശിച്ച് രാഹുൽ ഗാന്ധി. കൃഷി രീതിയെപ്പറ്റിയും, വിവിധ നെല്ലിനങ്ങളുടെ സവിശേഷതയും നേരിട്ട് ചോദിച്ചറിഞ്ഞ രാഹുൽ ഗാന്ധി അവർ തന്നെ ഉത്പാദിപ്പിച്ച നെല്ലും, മറ്റു ജൈവ വിഭവങ്ങളും ഉപയോഗിച്ചുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. രാഹുലിന്റെ യാത്രയെ കുറിച്ച് കെസി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

പരമ്പരാഗത വിത്തിനങ്ങളാണ്

പരമ്പരാഗത വിത്തിനങ്ങളാണ്

അമിതമായ രാസവള പ്രയോഗവും, കാലാവസ്ഥ വ്യതിയാനവും നമ്മുടെ പരമ്പരാഗത കാർഷിക രംഗത്തിനു ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. മണ്ണറിഞ്ഞു വിത്തെറിഞ്ഞിരുന്ന നമ്മൾ കൃത്രിമമായി വികസിപ്പിച്ചെടുത്ത പുതിയ വിത്തിനങ്ങൾ തേടി നടന്നപ്പോൾ അന്യം നിന്നു പോയത് വൈവിധ്യമാർന്ന പരമ്പരാഗത വിത്തിനങ്ങളാണ്.

 കാർഷികോല്പാദന സംരംഭം

കാർഷികോല്പാദന സംരംഭം

പൊന്നു വിളഞ്ഞിരുന്ന പാടശേഖരങ്ങൾ പലതും മണ്ണിട്ട് നികത്തിക്കഴിഞ്ഞു. അതോടെ നമുക്ക് സുപരിചിതമായിരുന്ന ഞവര, വളചെന്നെല്ല്, മുള്ളൻ കൈമ, ഗന്ധകശാല തുടങ്ങി പരമ്പരാഗതമായ പല നെല്ലിനങ്ങളും അപ്രത്യക്ഷമായി. ഇത്തരം തനതായ നാടൻ നെൽവിത്തിനങ്ങളെ തിരിച്ചു പിടിക്കാനും, സംരക്ഷിക്കാനും ലക്ഷ്യമിട്ട് വയനാട്ടിലെ ഒരുകൂട്ടം കർഷകർ തുടങ്ങി വെച്ച കൂട്ടായ്മയാണ് തിരുനെല്ലിയിലെ കാർഷികോല്പാദന സംരംഭം.

 കൃഷി ചെയ്യുന്നുണ്ട്

കൃഷി ചെയ്യുന്നുണ്ട്

നിലവിൽ 89 ഓളം കർഷകർ 200 ഏക്കറോളം വിശാലമായ പാടശേഖരത്തിൽ നടത്തുന്ന ഈ പരമ്പരാഗത ജൈവ കൃഷി വൈവിധ്യമാർന്ന നമ്മുടെ കാർഷിക സമ്പത്തിനെ സംരക്ഷിക്കാനുള്ള മാതൃകാപരമായ ഒരുദ്യമമാണ്. 32 ഇനം പരമ്പരാഗത നെല്ലിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

കൊച്ചു കൂരയിൽ

കൊച്ചു കൂരയിൽ

ശ്രീ. രാഹുൽ ഗാന്ധി ഇന്ന് തിരുനെല്ലിയിലെ കർഷക കൂട്ടായ്മയുടെ പാടശേഖരം സന്ദർശിക്കുകയുണ്ടായി. വിവിധയിനം വിത്തിനങ്ങളും, അതിന്റെ സവിശേഷതകളും കർഷകർ തന്നെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി കൊടുത്തു. കൃഷി രീതിയെപ്പറ്റിയും, വിവിധ നെല്ലിനങ്ങളുടെ സവിശേഷതയും നേരിട്ട് ചോദിച്ചറിഞ്ഞ രാഹുൽ ഗാന്ധി അവിടുത്തെ ഒരു കൊച്ചു കൂരയിൽ നിന്നാണ് ഉച്ച ഭക്ഷണം കഴിച്ചത്.

സ്വപ്നം യാഥാർഥ്യമായ പ്രതീതി

സ്വപ്നം യാഥാർഥ്യമായ പ്രതീതി

അവർ തന്നെ ഉത്പാദിപ്പിച്ച നെല്ലും, മറ്റു ജൈവ വിഭവങ്ങളും ഉപയോഗിച്ചുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ച് കഴിച്ചു നിറമനസോടെയാണ് രാഹുൽ ഗാന്ധി അവിടെ നിന്ന് മടങ്ങിയത്. തങ്ങളുടെ ഉദ്യമം നേരിട്ട് കാണാൻ വന്ന രാജ്യത്തെ സമുന്നതനായ നേതാവിനെ കണ്ടതോടെ ഒരു വലിയൊരു സ്വപ്നം യാഥാർഥ്യമായ പ്രതീതിയായിരുന്നു ആ കുടുംബത്തിന്.

രാഹുൽ ഗാന്ധി ഉറപ്പു നൽകി

രാഹുൽ ഗാന്ധി ഉറപ്പു നൽകി

ഏറെക്കാലത്തെ സ്വപ്നവും കാത്തിരിപ്പുമാണ് യാഥാർഥ്യമായതെന്ന് അവിടുത്തെ ഗൃഹനാഥ ആനന്ദനിർവൃതിയോടെയാണ് ഞങ്ങളോട് പറഞ്ഞത്.രാജ്യമെമ്പാടും കർഷകർ താങ്ങു വിലക്കും, ന്യായ വിലക്കും വേണ്ടി കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടുന്ന ഈ സമയത്ത് വയനാട്ടിലെ ഈ കർഷക കൂട്ടായ്മ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും രാഹുൽ ഗാന്ധി ഉറപ്പു നൽകി.

മടങ്ങിയത്

മടങ്ങിയത്

ഇത്തരം മാതൃകകൾ രാജ്യമെമ്പാടും വ്യാപകമാകേണ്ടതുണ്ട്. നമ്മുടെ മണ്ണും തനതായ വിഭവങ്ങളും സംരക്ഷിക്കാൻ ആത്മാർത്ഥതയോടെ നടത്തുന്ന ഈ ഉദ്യമങ്ങൾക്കു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തുണ നൽകാൻ തയ്യാറാകണം. തിരുനെല്ലിയിലെ ഈ മാതൃകാ സംരംഭം ദേശീയ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും, എല്ലാ പ്രോത്സാഹനവും ഉറപ്പു നൽകുമെന്നും അറിയിച്ചാണ് ശ്രീ രാഹുൽ ഗാന്ധി അവിടെ നിന്നും മടങ്ങിയത്.

സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്

ഭാഗ്യലക്ഷ്മിയും സംഘവും ലോഡ്ജിലെത്തിയത് അക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെ; കോടതിയിൽ കടുപ്പിച്ച് പോലീസ്

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി

മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്

Wayanad

English summary
rahul gandhi visits paddy feilds in wayanad during his 3 day visits in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X