വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യമായി കൈകളിലെടുത്ത നഴ്‌സിനെ കാണാന്‍ രാഹുലെത്തും; പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, കാത്തിരിപ്പുമായി കല്ലൂരിലെ വീട്ടില്‍ രാജമ്മയും കുടുംബവും!!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: പ്രസവസമയത്ത് ആദ്യമായി കൈകളിലെടുത്ത നഴ്‌സിനെ കാണാനും സംസാരിക്കാനുമായി രാഹുല്‍ഗാന്ധി കാത്തിരിക്കുകയാണെന്ന പ്രിയങ്കാഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ വയനാട്ടിലെ കല്ലൂരിലെ വാവത്തില്‍ വീട്ടിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. 1970 ജൂണ്‍ 19ന് രാഹുല്‍ഗാന്ധി ജനിച്ചപ്പോള്‍ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രാജമ്മയായിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്.

<strong>മധ്യപ്രദേശിലും വോട്ടുശതമാനം കുത്തനെ മുകളില്‍.... കോണ്‍ഗ്രസിന് 6 മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ</strong>മധ്യപ്രദേശിലും വോട്ടുശതമാനം കുത്തനെ മുകളില്‍.... കോണ്‍ഗ്രസിന് 6 മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ

വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തിയതോടെ കുടുംബത്തിനുള്ളില്‍ മാത്രമറിയാവുന്ന രഹസ്യം ഒരു പൊതുപ്രവര്‍ത്തകന്‍ വഴി വാര്‍ത്തയാകുകയും നാടറിയുകയുമായിരുന്നു. പിന്നീട് ഒരു ദേശീയമാധ്യമം വഴി രാഹുലും പ്രിയങ്കയുമിതറിഞ്ഞു. അങ്ങനെയാണ് ഇരുവരും രാജമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പാറ്റ്‌നയിലെ ഹോളി ഫാമിലി ആശുപത്രിയിലെ പഠനത്തിന് ശേഷം മിഡ് വൈഫറി പരിശീലനത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറിയത്.

Priyanka Gandhi facebook post

ആ സമയത്തായിരുന്നു രാഹുല്‍ഗാന്ധിയെ പ്രസവിക്കാന്‍ സോണിയാഗാന്ധി ഇതേ ആശുപത്രിയിലെത്തുന്നത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗായിക്കൊപ്പം നഴ്‌സിംഗ് സൂപ്രണ്ട്, മറ്റ് നാല് നഴ്‌സുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സോണിയാഗാന്ധിയുടെ പ്രസവ ശുശ്രൂഷയില്‍ രാജമ്മയും പങ്കാളിയായത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത് മുതല്‍ നേരില്‍ കാണാനും പഴയകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കാനും രാജമ്മ ആഗ്രഹിച്ചിരുന്നു. പക്ഷേ അങ്ങനെയൊരു കൂടിക്കാഴ്ചയുണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലായിരുന്നു.

പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ അറിഞ്ഞതോടെ പറഞ്ഞറിയിരിക്കാവാത്ത സന്തോഷത്തിലാണ് രാജമ്മ. 1971-ല്‍ നായ്ബ് സുബേദാറായിരുന്ന കല്ലൂര്‍ വാവത്തില്‍ രാജപ്പനെ വിവാഹം കഴിച്ചതോടെയായിരുന്നു ഡല്‍ഹിയിലേക്ക് പോകാനുള്ള അവസരം രാജമ്മക്ക് ലഭിച്ചത്. 1972-ല്‍ യുദ്ധകാലത്ത് നഴ്‌സായി പട്ടാളത്തില്‍ തന്നെ രാജമ്മക്കും ജോലി ലഭിച്ചു. 1988-ലായിരുന്നു രാജപ്പന്‍ സേനയില്‍ നിന്നും വിരമിച്ചത്.

എന്നാല്‍ ഇതിന് മുന്നെ 1982-ല്‍ കംപാഷണേറ്റ് റിട്ടയര്‍മെന്റ് പ്രകാരം രാജമ്മ സേന വിട്ടിരുന്നു. എന്നാല്‍ പിന്നീടും നിരവധി സ്ഥലങ്ങളില്‍ ജോലി ചെയ്തു. എന്തിരുന്നാലും രാഹുല്‍ തന്നെ കാണാന്‍ വരുമെന്ന വാര്‍ത്തയറിഞ്ഞതോടെ ഏറെ ആഹ്ലാദത്തിലാണ് 72 കാരിയായ രാജമ്മയും ഭര്‍ത്താവ് രാജപ്പനും.

Wayanad
English summary
Rahul Gandhi will visit nurse Rajamma in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X