Get Updates
Get notified of breaking news, exclusive insights, and must-see stories!

നെൽവിത്തുകളുടെ സംരക്ഷകനായ രാമേട്ടനെ കണ്ട് രാഹുൽ; സദ്യയുണ്ട് മടങ്ങി

വയനാട്; തന്റെ മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനിടെ ഇത്തവണ കൃഷിയുമായും കർഷകരുമായും ഏറെ നേരം രാഹുൽ ചെലവിട്ടിരുന്നു. ഇക്കൂട്ടത്തില്‍ അദ്ദേഹം വയനാടൻ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമനേയും സന്ദർശിച്ചിരുന്നു. കൃഷിയെ കുറിച്ച് അദ്ദേഹം രാമനുമായി ഏറെ നേരം സംസാരിച്ചു.

വയനാടൻ നെൽവിത്തുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യാന്തര ബ്രാൻഡിങ് നടത്തുന്നതിനും പിന്തുണ നൽകുമെന്ന് അദ്ദേഹം രാമന് ഉറപ്പ് നൽകി. രാമനൊപ്പം വയനാടൻ വിഭവങ്ങൾ അടങ്ങിയ സദ്യയും കഴിച്ചായിരുന്നു രാഹുലിന്റെ മടക്കം. കർഷക ബില്ലിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചെറുവയൽ രാമൻ കർ‍ഷിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

rahul gabdhi in wayand

രാമേട്ടൻ എ െൻറ മണ്ഡലത്തിലെ കർഷകനാണ്. കൃഷി അദ്ദേഹത്തിന് വെറും ജീവിതോപാധിയല്ല.അദ്ദേഹം പറയുന്നത് കേൾക്കു. നാടി െൻറ അന്നദാതാക്കൾക്ക് സർക്കാറി െൻറ പിന്തുണ ആവശ്യമാണ് എന്ന കുറിപ്പോടെയായിരുന്നു രാഹുൽ മുൻപ് വീഡിയോ പങ്കുവെച്ചത്. ഏകദേശം 51 ഇനങ്ങളിൽപ്പെട്ട പൈതൃകമായ നെൽവിത്തുകളാണ് രാമൻ സംരക്ഷിക്കുന്നത്.

തിരുനെല്ലിയിലെ കർഷക കൂട്ടായ്മയുടെ പാടശേഖരവും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. രാജ്യമെമ്പാടും കർഷകർ താങ്ങു വിലക്കും, ന്യായ വിലക്കും വേണ്ടി കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടുന്നസമയത്ത് വയനാട്ടിലെ ഈ കർഷക കൂട്ടായ്മ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും ഉറപ്പ് നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+