കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതി: 2330 കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 5.59 കോടി രൂപ; കൂടുതല്‍ കൃഷിനാശമുണ്ടായത് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നഷ്ടപരിഹാരത്തുക നിര്‍ണയത്തിലെ അപാകതകളെ പറ്റി വ്യാപകമായി പരാതികളുയരുമ്പോഴും കൃഷിവകുപ്പിന്റെ തന്നെ കണക്കുകള്‍ പ്രകാരം ജില്ലയിലെ 2330 കര്‍ഷകര്‍ക്കായി നല്‍കാനുള്ളത് 5,59,42,664 രൂപ. കഴിഞ്ഞ മഴക്കാലത്ത് വ്യാപക കൃഷിനാശമുണ്ടായ മേഖലകളിലെ കണക്കുകളെടുത്ത് അത് പ്രകാരം നല്‍കാനുള്ള തുകയാണിത്. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതി: 2330 കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 5.59 കോടി രൂപ; കൂടുതല്‍ കൃഷിനാശമുണ്ടായത് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ !

<br> 'വീര്‍' അല്ല, വെറും സവര്‍ക്കര്‍.. ടെക്സ്റ്റ് ബുക്കില്‍ അടിമുടി മാറ്റവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍,
'വീര്‍' അല്ല, വെറും സവര്‍ക്കര്‍.. ടെക്സ്റ്റ് ബുക്കില്‍ അടിമുടി മാറ്റവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍,

ഈ തുക എന്ന് വിതരണം ചെയ്യുമെന്ന് സംബന്ധിച്ചും കൃഷിവകുപ്പിന് കൃത്യമായ ധാരണകളൊന്നുമില്ല. കഴിഞ്ഞ മഴക്കാലത്ത് ഒരുകാലത്തുമുണ്ടാകാത്ത വിധത്തിലാണ് വയനാട്ടില്‍ കൃഷിനാശമുണ്ടായത്. ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് വാഴ കൃഷിക്കാണ്. ഇതിന് പുറമെ നെല്ല്, കുരുമുളക്, കാപ്പി, കമുക്, ഇഞ്ചി പ്രധാനവിളകളും നശിച്ചു. ഈ വിളനാശത്തിനുള്ള നഷ്ടപരിഹാരമാണ് ഒരു വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും ബന്ധപ്പെട്ടവര്‍ നല്‍കാതിരിക്കുന്നത്. കൃഷിവകുപ്പ് നടത്തിയ പരിശോധന പ്രകാരമുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷമുണ്ടായത് 29,28,75,479 രൂപയുടെ കൃഷിനാശമാണ്. എന്നാല്‍ കൃഷിനാശം സംബന്ധിച്ചുള്ള കണക്കെടുപ്പിനെ കുറിച്ച് ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരാതികളുണ്ട്.

bananafield-15


പതിനായിരം രൂപയുടെ നഷ്ടപരിഹാരമുണ്ടായാല്‍ കേവലം രണ്ടായിരം മുതല്‍ മൂവായിരം വരെ മാത്രമാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 14,652 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. കൃഷിനാശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 22,41,31,471 രൂപയും, കേന്ദ്രസര്‍ക്കാര്‍ 1,14,69,203 രൂപയും നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 203 കര്‍ഷകര്‍ക്ക് 83385 രൂപയും, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കൃഷിയിടങ്ങളില്‍ മണ്ണ് നിറഞ്ഞതിനാല്‍ അത് നീക്കം ചെയ്യാനായി 145 കര്‍ഷകര്‍ക്ക് 4,98,284 രൂപയും വിതരണം ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും, കുറവ് സുല്‍ ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുമാണെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. നഷ്ടപരിഹാരത്തുക ലഭ്യമാകാത്തതിനാല്‍ ഇപ്പോഴും പല കര്‍ഷകരും കൃഷി പുനരാരംഭിച്ചിട്ടില്ല. ചില കര്‍ഷകരാവട്ടെ പലിശക്ക് കടമെടുത്തും, സ്വര്‍ണം പണയം വെച്ചും, കാര്‍ഷികേതര ലോണുകളെടുത്തുമാണ് ഇപ്പോള്‍ കൃഷി ചെയ്തുവരുന്നത്. കഴിഞ്ഞ വേനല്‍മഴയിലുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് ഇനിയും തീരുമാനങ്ങളൊന്നുമായിട്ടില്ല. മൊറട്ടോറിയം പ്രഖ്യാപനമുണ്ടായിട്ടും ജില്ലയിലെ പല കര്‍ഷകരും ജപ്തിഭീഷണിയിലാണ്. സഹകരണ ബാങ്കുകള്‍ മുഖേന സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ ഒഴിവാക്കുമെന്നും, 50,000 രൂപ മുതല്‍ 1,00000 രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നുള്ള പ്രഖ്യാപനത്തിലാണ് ഇനിയുള്ള പ്രതീക്ഷ. 13 കര്‍ഷകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

English summary
Rain disaster: 2330 farmers aid in pending from goverment in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X