വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മഴ മഹോത്സവ ലഹരിയിലേക്ക; മഡ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങി, മഡ് കബഡി, വടംവലി മത്സരങ്ങള്‍ 13ന്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട് മഴ മഹോത്സവ ലഹരിയിലേക്ക്. കനത്ത മഴക്കിടയില്‍ മഡ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. മഡ് ഫുട്‌ബോള്‍ സോണല്‍ മത്സരങ്ങള്‍ക്കാണ് വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ തുടക്കമായത്. വയനാട് ഡിടിപിസി, ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മഡ് ഫുട്‌ബോള്‍ മത്സരം നടന്നത്. എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

<strong>സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കും; നിബന്ധനകളുമായി വിമത എംഎൽഎമാർ</strong>സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കും; നിബന്ധനകളുമായി വിമത എംഎൽഎമാർ

വള്ളിയൂര്‍ക്കാവില്‍ പ്രത്യേകം സജ്ജമാക്കിയ വയലിലായിരുന്നു മഡ് ഫുട്‌ബോള്‍ മത്സരത്തിന് തുടക്കമായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തിനായി എത്തിച്ചേര്‍ന്നത്. വള്ളിയൂര്‍ക്കാവിലെ മത്സരങ്ങള്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിആര്‍ പ്രവീജ് മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ശ്രീലത കേശവന്‍ കളിക്കാരെ പരിചയ പ്പെട്ടു. രണ്ടാമത്തെ മത്സരങ്ങള്‍ പനമരം നടവയല്‍ റോഡില്‍ പുഴ തീരത്തെ വയലില്‍ നടന്നു.

Mud football

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയാണ് ഉദ്ഘാടനം ചെയ്തത്. മഡ് ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം സോണല്‍ മത്സരങ്ങള്‍ ഞായറാഴ്ച മുട്ടിലിലെ വയലിലാണ് നടക്കുക. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കോട്ടത്തറയില്‍ മഡ് വോളിബോള്‍ മത്സരവും 13-ന് മഡ് കബഡി, മഡ് വടംവലി എന്നീ ജില്ലാതല മത്സരങ്ങള്‍ കാക്കവയലിലും നടക്കും. ജൂലൈ 10-ന് കല്‍പ്പറ്റ പുല്‍പ്പാറയില്‍ ജില്ലാതല മൗണ്ടയ്ന്‍ സൈക്ലിംഗ് മത്സരങ്ങളും 13-ന് രാവിലെ എട്ട് മണിക്ക് കാക്കവയലില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാരത്തോണ്‍ മത്സരവും ഉണ്ടാകും.

മഴ മഹോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തതയാര്‍ന്ന മത്സരങ്ങളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ജനപങ്കാളിത്തം കൊണ്ടും, മത്സരാര്‍ത്ഥികളുടെ സമ്പന്നത കൊണ്ടും ഏറെ ശ്രദ്ധേയമാകുകയാണ് ഇത്തവണത്തെ സ്പ്ലാഷ് 2019. വരും ദിവസങ്ങളില്‍ വിവിധ കള്‍ച്ചറല്‍ പ്രോഗാമുകളും മഴ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ജൂലൈ 13ന് വൈകിട്ട് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുജനങ്ങള്‍ക്കായി മെഗാഷോയും നടക്കുന്നുണ്ട്. വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ മഴ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Wayanad
English summary
Rain festival in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X