• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കണക്കില്‍ റെക്കോര്‍ഡിട്ട് വയനാട്; കാലവര്‍ഷത്തില്‍ ഇതുവരെ ലഭിച്ചത് 1572 മില്ലീമീറ്റര്‍ മഴ; അതീവജാഗ്രതാ നിര്‍ദേശവുമായി ജില്ലാഭരണകൂടം

  • By desk

കല്‍പ്പറ്റ: ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ. കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാകലക്ടര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടുകള്‍, തോടുകള്‍, പുഴകള്‍ മുതലായവയില്‍ ഇറങ്ങരുത്. മലയോര മേഖലയിലെ വെള്ളച്ചാലുകളിലും മറ്റും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് അവയില്‍ ഇറങ്ങുകയോ അവയ്ക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. അടിയന്തിര സാഹചര്യത്തില്‍ മാറി താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, മഴമൂലമുണ്ടാകുന്ന കെടുതികള്‍ ജില്ലയില്‍ തുടരുകയാണ്.

കാട്ടിക്കുളത്ത് ഇന്ന് ഉച്ചയോടെ സമീപത്തെ തേക്ക് മരം വീടിനു മുകളില്‍ വീണ് മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ചേകാടി ആത്താറ്റ് കുന്ന് അപ്പുണ്ണി അമ്മു എന്നിവരുടെ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് മുകളിലേക്കാണ് മരം വീണത്. മരം വീണ് കഴുക്കോലും ഓടുകളും പൊട്ടുകയും, മുന്‍ഭാഗം വരാന്തയും തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വനാതിര്‍ത്തിയിലെ മരമാണ് ശകതമായ കാറ്റില്‍ കടപുഴകി വീടിന് മുകളില്‍ വീണത്. വനപാലകര്‍ സംഭവസ്ഥലത്തെത്തി പരിശോധനത്തി. കൂടാതെ വീടുകളുടെ സമീപത്ത് നില്‍ക്കുന്ന തേക്ക് മരങ്ങളുടെ കൊമ്പുകള്‍ വെട്ടിമാറ്റാന്‍ തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയിഞ്ചര്‍ വി രതീശന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

news

ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ ലഭിച്ചത് 1572.61 മില്ലീമീറ്റര്‍ മഴയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 64.2 മി.മീ മഴയും പെയ്തത്. 2014ന് ശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ അളവിലുള്ള മഴയാണ് ഇത്തവണത്തേത്. 2014ല്‍ 122 ദിവസങ്ങളില്‍ പെയ്ത മഴ 2475 മില്ലിമീറ്ററായിരുന്നു. 2015ല്‍ 111 ദിവസങ്ങളിലായി 1880 മില്ലിമീറ്റര്‍മഴയും ലഭിച്ചു. 2014നേക്കാള്‍ 400 മി.മീറ്റര്‍ മഴ കുറവാണ് ലഭിച്ചത്. 2016ല്‍ മഴയുടെ വന്‍തോതില്‍ കുറയുകയായിരുന്നു. 97 ദിവസങ്ങളില്‍ മഴ പെയ്‌തെങ്കിലും 1264.97 മി.മീറ്റര്‍ മഴ മാത്രമാണ് അക്കൊല്ലം ലഭിച്ച മഴ. 2017ല്‍ മഴയുടെ അളവില്‍ നേരിയ വര്‍ധനവുമണ്ടായി.

111 ദിവസങ്ങളിലായി 1654 മി.മീറ്റര്‍ മഴ ജില്ലയില്‍ പെയ്തു. മുന്‍കാലങ്ങളില്‍ ലഭിച്ചതിന്റെ മുക്കാലും ഇത്തവണ ആദ്യആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ലഭിച്ചുകഴിഞ്ഞു. ജനുവരി മുതല്‍ ജൂലൈ രണ്ടാംവാരം വരെയുള്ള കണക്ക് പ്രകാരം 1572.61 മി.മീ മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു. കര്‍ക്കിടകമാസത്തിലും മഴ ശക്തമായി തുടര്‍ന്നാല്‍ ഇത്തവണത്തെ മഴക്കണക്ക് സര്‍വകാല റെക്കോഡിലെത്താനാണ് സാധ്യത. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 332 വീടുകള്‍ ഭാഗികമായും 9 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 774.60 എം.എസ്.എല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ് 765.50 ആയിരുന്നു. കാരാപ്പുഴ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 758.2 എം.എസ്.എല്‍ ആണ്. നിലവില്‍ ആകെ 2528 പേര്‍ 33 ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. മഴക്കെടുതി വിലയിരുത്താനും വിവരങ്ങള്‍ അറിയാനും ജില്ലാ/ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതൊരു അടിയന്തിര സാഹചര്യത്തിലും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരുകള്‍. 1077 (ടോള്‍ ഫ്രീ), 04936 204151 (ബി.എസ്.എന്‍.എല്‍ ഫോണില്‍ നിന്ന് മാത്രം), 9207985027. താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍: 04936 220296 (സു. ബത്തേരി), 04936 255229 (വൈത്തിരി), 04935 240231 (മാനന്തവാടി).

Wayanad

English summary
Rain in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X