Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പണിമുടക്ക്: എട്ട്, ഒമ്പത് തിയ്യതികളില്‍ വയനാട്ടിലെ 23 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിനെതിരെ എട്ട്, ഒമ്പത് തിയ്യതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ രണ്ടു ദിവസങ്ങളിലും തൊഴിലാളികള്‍ ധര്‍ണ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. പണിമുടക്കിന് മുന്നോടിയായി ഏഴിന് വൈകുന്നേരം എല്ലാ പ്രധാന കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ പ്രകടനങ്ങളും നടത്തും.

കേന്ദ്രസര്‍ക്കാറിന്റെ ഉദാരണവര്‍ക്കരണ നയത്തിനെരായും, തൊഴിലാളി ദ്രോഹനയത്തിനെതിരെയും കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രക്ഷോഭമാരംഭിച്ചത് 2009-ലാണ്. രണ്ടാം യു.പി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൊതുവായ പ്രശ്‌നം എന്ന നിലക്ക് വിലക്കയറ്റമുള്‍പ്പെടെ പത്ത് മുദ്രാവാക്യം ഉന്നയിച്ചായിരുന്നു പ്രക്ഷോഭത്തിനിറങ്ങിയത്.

pressconference-1

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താതെ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തെ തൊഴിലാളികളെയും, കര്‍ഷകരെയും, കര്‍ഷക തൊഴിലാളികളെയും യുവജനതയെയും പൊതവായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. ആഗോള വല്‍ക്കരണം, ഉദാരവല്‍ക്കരണം നയങ്ങള്‍ അതിതീവ്രതയോടെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമേഖലകളെയും സ്വകാര്യ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുകയാണ്. പ്രതിരോധ ഉല്‍പ്പാദന മേഖല വിദേശ-നാടന്‍ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ ചെറുകിട-ഇടത്തരം കര്‍ഷകര്‍ ദുരിതത്തിലായിട്ട് നാളുകളായി. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ജപ്തി നടപടി മൂലം ആത്മഹത്യ ചെയ്യുന്നു. ചെറുകിട വ്യാപാര മേഖല വിദേശ നിക്ഷേപം നടത്തുന്നത് സാധാരണവ്യാപാരികള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പാക്കിയത് മൂലവും വ്യാപാര മേഖല തകര്‍ന്നു.

വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, തൊഴിലാളികള്‍ക്ക് മിനിമം കൂലി 18,000 രൂപയാക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുക, വര്‍ഗ്ഗീയത തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യവ്യാപകമായി പണിമുടക്കുന്നതെന്ന് കണ്‍വീനര്‍ സുഗതന്‍, സി.എസ് സ്റ്റാന്‍ലി, സി മമ്മി, എന്‍.ഒ ദേവസ്യ, സാംപി മാത്യു, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+