• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ കൊവിഡ്-19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; കടകള്‍ 9 വരെ തുറക്കാം

കല്‍പറ്റ: വയനാട് ജില്ലയില്‍ കൊവിഡ്-19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. ഇത് പ്രകാരം വിവാഹം- അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 50 ആളുകള്‍ക്കും ശവസംസ്‌കാരം- മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഈ ചടങ്ങുകള്‍ക്ക് പോലിസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ല. അതേസമയം, തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ രേഖപെടുത്തേണ്ടതും സാമൂഹ്യ അകലം. മുഖാവരണം എന്നിവ പാലിക്കേണ്ടതുമാണ്. ചടങ്ങുകള്‍ നടക്കുന്നയിടത്ത് സാനിറ്റൈസര്‍, കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജിംനേഷ്യം, യോഗ സെന്റര്‍, മറ്റ് കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ ഇല്ലാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സമയം നിശ്ചയിച്ച്, സ്ഥാപനത്തിലെ സ്‌ക്വയര്‍ ഫീറ്റിന് അനുസൃതമായി മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവു. ജില്ലയിലെ തുറന്ന മൈതാനങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ കായിക പരിശീലനം കാണികള്‍ ഇല്ലാതെ നടത്തുന്നതിനും പുതിയ ഉത്തരവില്‍ അനുമതി നല്‍കി. ടര്‍ഫുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയ്ക്ക് നേരത്തെ പ്രവര്‍ത്തനാനുമതി നല്കിയിരുന്നതാണ്. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയായി നിജപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ചൊവ്വാഴ്ച്ച 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. കോഴിക്കോട് ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള പനവല്ലി സ്വദേശികള്‍ (19, 49, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികള്‍ (51, 24, 59), പത്തനംതിട്ടയില്‍ നിന്ന് വന്ന ബത്തേരി സ്വദേശികളായ അഞ്ചുപേര്‍ (50,70, 65, 23, 45), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട് സ്വദേശി (56), കര്‍ണാടകയില്‍ നിന്ന് വന്ന ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുള്ള കമ്മന സ്വദേശികള്‍ (49, 51), ബാലുശ്ശേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (35), അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (33), ഉറവിടം വ്യക്തമല്ലാത്ത മാനന്തവാടി സ്വദേശികള്‍ (46, 23), തൊണ്ടര്‍നാട് സ്വദേശിയായ കെഎസ്ഇബി ജീവനക്കാരന്‍ (45), കല്പറ്റ മില്‍മ ജീവനക്കാരി കാക്കവയല്‍ സ്വദേശി (35) എന്നിവരും ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (35), കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (55), കര്‍ണാടക സ്വദേശി (58) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

മൂലങ്കാവ്, കണിയാമ്പറ്റ, കുപ്പാടിത്തറ, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, മുണ്ടക്കുറ്റി, നെന്മേനി, വെങ്ങപ്പള്ളി, ചുള്ളിയോട്, പിണങ്ങോട്, മേപ്പാടി, പയ്യമ്പള്ളി, വെള്ളമുണ്ട, വാഴവറ്റ, പൊഴുതന, മീനങ്ങാടി, ബീനാച്ചി, പീച്ചങ്കോട് സ്വദേശികളായ ഓരോരുത്തര്‍, കോഴിക്കോട് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂരില്‍ ചികിത്സയിലായിരുന്ന ചെതലയം സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയെന്ന് ചൈന! ഇന്ത്യയ്ക്ക് കൈമാറും

Wayanad

English summary
relaxations in More Covid-19 restrictions announced in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X