വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയശേഷം വയനാട്ടിലെ ടൂറിസം മേഖല കരകയറുന്നു; സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധന

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയശേഷം തകര്‍ന്നടിഞ്ഞ വയനാട്ടിലെ ടൂറിസം മേഖല കരകയറുന്നു. ആഗസ്റ്റിലുണ്ടായ പ്രളയത്തിന് ശേഷം സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാധീതമായ കുറവാണുണ്ടായത്. പ്രളയത്തിന് ശേഷം അഞ്ച് മാസത്തോളം പിന്നിടുമ്പോള്‍ പതിയ ടൂറിസം മേഖല കരകയറുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ മുസ്ലീംയൂത്ത് ലീഗ് നേതാവിന് ഹൈക്കൊടതിയുടെ മുന്‍കൂര്‍ ജാമ്യം, പരാതിയുമായെത്തിയത് 19 വിദ്യാർത്ഥിനികൾ, 2 മാസത്തോളം ഒളിവിൽ!

പ്രളയകാലത്തിന് മുമ്പ് 68 ലക്ഷം രൂപ വരെ ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ട് വരുമാനം നേടിയിരുന്ന വയനാട്ടിലെ വിനോദ കേന്ദ്രങ്ങള്‍ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിയെങ്കിലും ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രളയത്തെ തുടര്‍ന്ന് വരുമാനം അഞ്ചു ലക്ഷം വരെയായി ഗണ്യമായി കുറഞ്ഞിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പതിയെ ടൂറിസം മേഖല കരകയറുന്നത് മറ്റ് മേഖലകള്‍ക്കും നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.

Income Graph

പൂക്കോട് തടാകത്തില്‍ സെപ്റ്റംബര്‍ മാസത്തെ വരുമാനം 11,43400 രൂപയാണെങ്കില്‍ ഒക്‌ടോബര്‍ അത് 16,42560 ഉം, ഡിസംബറില്‍ 21,01718 ആയി ഉയര്‍ന്നു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ ഒക്‌ടോബര്‍-46210, നവംബര്‍-61870, ഡിസംബര്‍-81450 എന്നിങ്ങനെയാണ് വരുമാന വര്‍ധന രേഖപ്പെടുത്തിയത്. കര്‍ലാട് തടാകത്തില്‍ സെപ്റ്റംബര്‍-57210, ഒക്‌ടോബര്‍-129500, നവംബര്‍-165420, ഡിസംബര്‍-228950, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ നവംബര്‍-75020, ഡിസംബര്‍-48500, എടക്കല്‍ ഗുഹയില്‍ ഒക്‌ടോബര്‍-320300, നവംബര്‍-706100, ഡിസംബര്‍-684020, കുറുവാദ്വീപില്‍ ഒക്‌ടോബറില്‍ 137150, നവംബര്‍-264430, ഡിസംബര്‍-703354 എന്നിങ്ങനെയാണ് വരുമാനമുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.

2017-2018 നവംബര്‍ വരെ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 8,80,666 സഞ്ചാരികളാണെത്തിയത്. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം 1,01,839 പേര്‍ സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ചത് 4,08,884 പേരാണ്. കുറുവയില്‍ പാല്‍വെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപില്‍ 1,03,331 സന്ദര്‍ശകര്‍ നവംബര്‍ 30 വരെയെത്തി.

കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ചത് 4,59,18 പേരാണ്. 75,408 പേര്‍ കര്‍ലാട് തടാകത്തിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. സഞ്ചാരികള്‍ ഏറെയെത്തുന്ന കുറുമ്പാലക്കോട്ട ഏറ്റെടുക്കാനുള്ള ഡി ടി പിസിയുടെ നടപടികളും പുരോഗമിക്കുകയാണ്.

Wayanad
English summary
Revenue hike in Wayanad tourism sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X