വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കിയത് 86000 കുടുംബങ്ങള്‍ക്ക്; ഭൂമിയില്ലാത്ത മൂന്ന് ലക്ഷം കുടുംബങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് 86000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 2019 ജനവരി 22 നകം 25000 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങളില്‍ മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ഇനിയും ഭൂമി ലഭ്യമാക്കേണ്ടതുണ്ടെന്നും കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന പട്ടയമേളയുടെയും കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെയും ഉദ്ഘാടച്ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

നിയമങ്ങളുടെ സങ്കീര്‍ണ്ണ സ്വഭാവമാണ് പ്രധാനമായും ഭൂമിയില്‍ ഉടമസ്ഥത നല്‍കുന്നതിന് തടസ്സമാകുന്നത്. ലാന്റ് ട്രൈബൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിച്ചഭൂമി, പുറമ്പോക്ക് ,നാല് സെന്റ് കോളനികള്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കാത്തതിനാല്‍ വസ്തു കൈമാറ്റം, ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഹരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

echandrasekharan

പട്ടയം നല്‍കുന്ന ഭൂമിക്ക് യാതൊരു നിയമ തടസ്സങ്ങളിലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും ബോധപൂര്‍വ്വം സേവനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 425 പട്ടയങ്ങളും 93 കൈവശരേഖകകളുമാണ് മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തത്. കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ബത്തേരിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരും ജനങ്ങളുമായുള്ള അകലം കുറയ്ക്കുന്നതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന വില്ലേജ് ഓഫീസ് നവീകരിക്കുന്നത് ഘട്ടംഘട്ടമായി പുരോഗമിക്കുകയാണെന്നും, സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുടേയും യോഗം ചേര്‍ന്ന് വില്ലേജ് ഓഫീസിന്റെ അപര്യാപ്തതകള്‍ ചര്‍ച്ച ചെയ്ത് നവീകരണ പ്രവര്‍ത്തനവും ആധുനീകരണവും നടക്കുകയാണ്. എല്ലാ വില്ലേജ് ഓഫീസുകളിലും കുടിവെള്ളവും ശുചിമുറിയും സജ്ജമാക്കിക്കഴിഞ്ഞു. 24 സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസ് വഴി പ1തുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. വില്ലേജ് ഓഫീസ് ജനസൗഹൃദ ഓഫീസാക്കി മാറ്റുന്നതില്‍ ജിവനക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

Wayanad
English summary
Revenue minister e chandrasekharan at wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X