വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെല്ല് സംഭരണം മുടങ്ങി: തിരുനെല്ലിയിലെ കര്‍ഷകര്‍ ദുരിതത്തില്‍; കൃഷിവകുപ്പ് അനാസ്ഥ തുടരുന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: അതിരൂക്ഷമായ കാര്‍ഷികപ്രതിസന്ധി നേരിടുന്ന വയനാട്ടില്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി കൃഷിഭവന്റെ നിരുത്തരവാദിത്വപരമായ സമീപനം. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നല്‍കര്‍ഷകരോടാണ് കൃഷിവകുപ്പ് കടുത്ത അനാസ്ഥ തുടരുന്നത്. വിളവെടുപ്പ് കഴിഞ്ഞ് നെല്ല് സംഭരണത്തിന് കാത്തിരിക്കുന്ന നിരവധി കര്‍ഷകരെയാണ് കൃഷിഭവന്‍ വഞ്ചിക്കുന്നത്.

വിളവെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷിഭവന്‍ അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിഭവനില്‍ റജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ നെല്ല് ചാക്കില്‍ നിറച്ച് കളത്തിലും പാടത്തും സൂക്ഷിച്ച് കാവല്‍ കിടക്കുന്ന അവസ്ഥയിലാണ്. അരമംഗലം, അപ്പപാറ, പോത്ത്മൂല, ബാവലി എന്നീ പാടശേഖരങ്ങളിലെ നിരവധി കര്‍ഷകരാണ് ഒന്നര മാസമായി ആന പേടിയില്‍ ജീവന്‍ പണയം വെച്ച് രാപകല്‍ കാവല്‍ നില്‍ക്കുന്നത്.

ricefield-1

സംഭരണ എജന്‍സികളെ നിരന്തരം വിളിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും അവധി പറഞ്ഞ് തടിയൂരുകയാണവര്‍. പ്രളയം വ്യാപകമായ നാശം വിതച്ച പഞ്ചായത്തുകളിലൊന്നാണ് തിരുനെല്ലി. പ്രളയം ബാക്കിവെച്ച നെല്ല് പോലും വില്‍ക്കാന്‍ സാധിക്കാത്തതില്‍ പല കര്‍ഷകരും കടുത്ത പ്രതിഷേധത്തിലാണ്. നെല്ല് വില്‍ക്കാനാവാതെ ദുരിതത്തിലായതോടെ പലരും കച്ചവടക്കാര്‍ക്ക് കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തി കഴിഞ്ഞു.

കാവല്‍കിടന്ന് മടുത്ത കര്‍ഷകര്‍ സ്വകാര്യവ്യക്തികള്‍ക്കും മറ്റും നെല്ല് വില്‍ക്കുന്നതും പതിവായിട്ടുണ്ട്. അതേസമയം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പേരിനു മാത്രം കൃഷിക്കാരില്‍ നിന്നും നെല്ല് വാങ്ങി ബാക്കി കച്ചവടക്കാരില്‍ നിന്ന് നെല്ല് വാങ്ങുന്നതായാണ് ഒടുവില്‍ ഉയര്‍ന്നിരിക്കുന്ന പരാതി. ഇത്തരത്തില്‍ രഹസ്യ ഇടപാടിന് ചില സ്വകാര്യ ഏജന്റ്മാരുള്ളതായും പറയപെടുന്നു. മുന്‍ കാലങ്ങളിലും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. കയറ്റിറക്ക് കൂലിയും കര്‍ഷകരില്‍ നിന്നും ഈടാക്കുന്നുണ്ട്. കര്‍ഷകര്‍ വിവരങ്ങള്‍ കൃഷിമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

Wayanad
English summary
Rice collection face challenges in wayanad's thirunelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X